Home Actor Prithviraj Sukumaran Instagram Photos and Posts – July 2020 Prithviraj Sukumaran Instagram - The view I know best these days! 🏋️‍♀️ 🥊

Prithviraj Sukumaran Instagram – The view I know best these days! 🏋️‍♀️ 🥊

Prithviraj Sukumaran Instagram - The view I know best these days! 🏋️‍♀️ 🥊

Prithviraj Sukumaran Instagram – The view I know best these days! 🏋️‍♀️ 🥊 | Posted on 24/Jul/2020 11:53:44

Prithviraj Sukumaran Instagram – വിറകിൽ  വിരിഞ്ഞ  പൃഥ്വിരാജ്!! 😍👍🏼 
Artist: Davinchi Suresh Art Woks @davinchisuresh1 “പേപ്പറിൽ  വരക്കും പോലെ  എളുപ്പമല്ല  വിറകുകൾ  കൊണ്ട്  ചിത്രം  വരക്കുന്നത്  ഛായ  കൊണ്ട് വരാൻ  പരമാവധി  ശ്രമം ……”
@poffactio
Prithviraj Sukumaran Instagram – Thank you @newgen_talkies 😊  The bitter side of the great American dream. :
റഹ്മാനും പോളിഷുകാരും ഈ സിനിമയിൽ വില്ലന്മാർ ആണ് എന്ന് നിങ്ങൾക്ക് തോന്നാൻ കാരണം, പൃഥ്വിരാജ് മുൻപ് തന്നെ നമ്മുടെ മനസ്സിൽ നായകൻ ആയതുകൊണ്ടാണ്. സത്യം പറഞ്ഞാൽ ഈ സിനിമയിൽ നായക-വില്ലൻ വേഷങ്ങൾ ഇല്ല, കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ!
സംവിധാനമികവ് കൊണ്ടും കഥ കൊണ്ടും പ്രിത്വി, റഹ്മാൻ, നന്ദു,ജിജു ജോൺ എന്നിവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും jakes ബിജോയുടെ സംഗീതം കൊണ്ടും പ്രണയം തോന്നിയ സിനിമയാണ് രണം. കണ്ടുമടുത്ത അമേരിക്കൻ സ്വർഗ്ഗീയ കാഴ്ചകളിൽ നിന്ന് ഒരു മോചനമായിരുന്നു രണം. സ്വർഗ്ഗം പ്രതീക്ഷിച്ചു പോയി ഡെട്രോയിറ്റിൽ നരകജീവിതം വഹിക്കുന്ന മനുഷ്യന്മാരുടെ കഥ. നന്ദു പറയുന്നുണ്ട്, “The Great American dream. ഒലക്കേടെ മൂഡ് “. ഇംഗ്ലീഷ് സംസാരിക്കുന്നവർ പണക്കാർ എന്ന ഭൂലോക വിഡ്ഢിത്തരം മലയാളി ജനങ്ങളുടെ മനസ്സിലേക്ക് കുത്തി നിറച്ചിരുന്നു ചില വിദേശ കഥകൾ ഉള്ള മലയാള സിനിമകൾ. രണം കാട്ടിത്തന്നത് സത്യമായിരുന്നു. ഡെട്രോയിറ്റിന്റെ വർത്തമാനകാലം. മോചനമില്ലാത്ത ഒരു കാന്തികക്ഷേത്രത്തിൽ പെട്ട ഇരുമ്പാണിയുടെ അവസ്ഥയാണ്, അറിയാതെയെങ്കിലും ഒരിക്കലെങ്കിലും drug deals ഇൽ പെട്ടു പോയാൽ. :
“I wish life had sign boards. “- ഇത്ര ലളിതമായ ഒരു ഡയലോഗിലൂടെ എത്ര നിർത്തണം എന്ന് കരുതിയാലും നിവർത്തികേട് കൊണ്ട് വീണ്ടും ആരംഭിക്കേണ്ടി വരുന്ന ഡീലുകളിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആദിയുടെ മാനസിക സംഘർഷം പൂർണ്ണമായും കാണിച്ചു തരാൻ കഴിഞ്ഞു. വൈകാരികത നിറഞ്ഞ ഇത്തരം ക്ലാസ്സ്‌ ഡയലോഗുകൾ നിറയെ ഉണ്ടായിരുന്നു രണത്തിൽ. “ആരുമല്ലാത്ത ഒരുപാട് പേർക്ക് വേണ്ടി എത്ര തെറ്റുകൾ നമ്മൾ ചെയ്തു. എന്നെ അറിയുന്നവർക്ക് വേണ്ടി ഒരു ശരി ഞാൻ ചെയ്തോട്ടെ !”
:
ഭാസ്കരനും ആദിയും കുടുംബവും അതേ അമേരിക്കൻ ഡ്രീമിൽ പെട്ടു പോയ കുടുംബത്തിന്റെ പ്രതീകമാകുമ്പോൾ ലഹരി മരുന്നിനടിമപ്പെട്ട് എറിഞ്ഞു തീരുന്ന യുവതലമുറയുടെ പ്രതീകമായിരുന്നു ദീപിക എന്ന കഥാപാത്രം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു വിനോദ ചിത്രമല്ല രണം. കണ്മുന്നിലുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അമേരിക്കൻ/വിദേശ സ്വപ്നങ്ങളുടെ യാഥാർഥ്യമാണ് രണം. എപ്പോ വേണമെങ്കിലും ആരുടെയോ ബുള്ളെറ്റിനു പൊലിഞ്ഞു തീരാവുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ. ഒരുപാടിഷ്ടം ഈ സിനിമയോട്. നിർമൽ സഹദേവ് !കാത്തിരിക്കുന്നു, അടുത്ത ചിത്രത്തിനായി !

Check out the latest gallery of Prithviraj Sukumaran