Unni Mukundan Instagram – വളരെ അപൂർവമായിട്ടാണ് എന്റെ സുഹൃത്ത് കൂടിയായ ശ്രീ അൻവർ സാദത്ത് MLA യും ( @aluvamla ) ഞാനും ഫോണിൽ സംസാരിക്കാറുള്ളത്. പക്ഷെ, എപ്പോഴും ഒരു ഫോൺ കോൾ വരുമ്പോൾ എനിക്ക് അറിയാം ഏതെങ്കിലും തരത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒരു വിഷയത്തെ പറ്റി സംസാരിക്കാൻ ആകുമെന്ന്. ഇതിന് മുന്നേ ‘അമ്മക്കിളിക്കൂട്’ എന്ന പാവപ്പെട്ടവർക് വീട് വെച്ച് നൽകാനുള്ള ഒരു പദ്ധതിയുമായി അദ്ദേഹം എന്നെ സമീപിച്ചിരുന്നു. ഇപ്പോൾ ‘ALIVE കരിയർ വണ്ടി’ എന്ന ഇനീഷ്യെറ്റീവ് അദ്ദേഹം എടുത്ത ഏറ്റവും പ്രധാനപെട്ട ഒരു പദ്ധതിയിൽ ഒന്നാണ്. കുട്ടികളെ പഠന ജീവിതത്തിൽ ഏറ്റവും കൂടുതൽ കുട്ടികളും മാതാപിതാക്കളും കരിയർ എന്തായി തീരും എന്നുള്ള ചിന്തകൾ കൊണ്ട് ഒരുപാട് സ്‌ട്രെസ് എടുക്കുന്നുണ്ട്. അതിനെല്ലാം ഒരു വഴികാട്ടി എന്നുള്ള നിലായിലാണ് ‘Alive കരിയർ വണ്ടി’ എന്ന ഈ പദ്ധതി മുന്നോട്ട് കൊണ്ടുവന്നിട്ടുള്ളത്. ഇത്തരത്തിൽ ഒരു പദ്ധതിക്ക് മുൻകൈ എടുത്ത ശ്രീ അൻവർ സാദത്ത് MLA, ഇതിന് കൂടെ നിന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ ആശസയും നേരുന്നു. ഒപ്പം St. Xavier’s College ലെ കുട്ടികൾക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദി.🙏🏼❤️
Thank you so much,
UM | Posted on 19/Nov/2022 06:44:20



