Rachana Narayanankutty Instagram – മൊൺസൂൺ അനുരാഗ ….
നിങ്ങൾ പ്രകൃതിയോട് വളരെ അടുത്തായിരിക്കുമ്പോൾ, ഓരോ വർഷവും നിങ്ങളുടെ വീട്ടുമുറ്റത്ത് പുതിയ ജീവിവർഗ്ഗങ്ങൾ കണ്ടെത്തപ്പെടുമ്പോൾ, നിങ്ങളുടെ ജീവിതം അതിന്റെ അത്ഭുതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നാട്ടിലും പറഞ്ഞ ഓരോ കഥയ്ക്കും പിന്നേയും 20 എണ്ണം കൂടി പറയാനായി ഉണ്ടാകും. എന്നിരുന്നാലും, പ്രകൃതിയുമായി നമ്മെ ബന്ധിപ്പിക്കുന്ന കഥകളില്ലാതെ മനുഷ്യചരിത്രം അപൂർണ്ണമാണെന്ന് ഉറപ്പോടെ നമ്മുക്കു പറയാൻ കഴിയും.
മൺസൂൺ അനുരാഗ എന്ന കൂച്ചിപ്പൂടി നാട്യ അവതരണം ഞാനും പ്രിയ ശിഷ്യകളും ചേർന്ന് കേരള കലാമണ്ഡലത്തിൽ അവതരിപ്പിച്ചപ്പോൾ ശ്രീ പ്രദീപ് പുതുശ്ശേരി പകർത്തിയ ചിത്രങ്ങൾ
1) ആയില്യം നക്ഷത്രം
2) വൃത്രാസുരൻ . സർപ്പവുമായി ബന്ധമുള്ള രണ്ടു വ്യത്യസ്ത ആശയങ്ങളെ ആണ് ഒരേ മുദ്രയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് (ചിത്രാഭിനയം) വ്യത്യസ്‍തതക്ക് മാറ്റു കൂട്ടാനായി ആഹാര്യത്തിലും (വേഷവിധാനം) അല്പം മാറ്റങ്ങൾ.
കൂടുതൽ ചിത്രങ്ങൾ ഓരോന്നായി വരുംദിവസങ്ങളിൽ പങ്കുവെക്കാം 🙏 Kerala Kalamandalam | Posted on 15/Nov/2022 21:04:19



