Sreeja Shyam Instagram – സിനിമ എന്നും ആണുങ്ങളുടെ ലോകമാണ്!
സിനിമാ നിർമാണം എന്നൊക്കെ പറഞ്ഞാൽ അത് ആണുങ്ങളുടെ ഒരു അധോലോകവും!
അവിടെ തലയുയർത്തിപ്പിടിച്ച് വന്നു നിന്ന ആളാണ് സാന്ദ്ര തോമസ്. പക്ഷെ, ഒരു ദിവസം മുറിവേറ്റ മനസ്സോടെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ സാന്ദ്ര തിരിച്ചുവരുകയാണ് നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ.
അങ്ങനെ ഒരു ദിവസം ഒന്നും വേണ്ട എന്നുപറഞ്ഞ് സിനിമാലോകത്തുനിന്നേ ഇറങ്ങിപ്പോയത്, അതിലേക്ക് നയിച്ച വിജയ് ബാബുവുമായുള്ള പ്രശ്നങ്ങൾ എല്ലാം തുറന്നുപറയുന്നു ബാക്സ്റ്റോറിയുടെ ഈ ലക്കത്തിൽ സാന്ദ്ര. സിനിമയിലെ മെയിൽ ഈഗോ, സംഘടനകളിലെ ആൺപ്രമാണിത്വം അങ്ങനെ ഈ മേഖലയിലെ വേറിട്ട വെല്ലുവിളികൾ പങ്കുവെക്കുന്നുണ്ട് ഈ പെൺനിർമാതാവ്.
You were too honest and frank Sandra, Thank you so much!
@sandrathomasofficial @vinu_janardanan @ponnambilisarada
terror producer എന്ന വിളിയിൽ നിന്ന് തങ്കക്കൊലുസിന്റെ അമ്മയായി മാറിയ, സോഷ്യൽ മീഡിയയിലൂടെ നമുക്കറിയാവുന്ന ആ സാന്ദ്രയുടെ വിശേഷങ്ങൾ രണ്ടാം ഭാഗത്തിൽ കാണാം!
link in bio | Posted on 22/Apr/2023 20:08:43



