Aswathy Sreekanth Instagram – 🖤

Aswathy Sreekanth Instagram - 🖤

Aswathy Sreekanth Instagram – 🖤 | Posted on 19/Dec/2023 10:43:02

Aswathy Sreekanth Instagram – ഉമ്മറത്തെ ചൂരൽ കസേര 
ആരെയും ഇരുത്തുന്നില്ലിപ്പോഴും 
സാക്ഷയിടാൻ കൂട്ടാക്കുന്നില്ല 
വാതിലുകളൊന്നും…
ചുവരിലെ ക്ലോക്ക് 
നീ വരാറുള്ള സമയത്തിൽ 
തറഞ്ഞു തന്നെയിരിപ്പാണ് 
കടുപ്പം കുറയ്ക്കാൻ സമ്മതിക്കുന്നില്ല 
ചായ പാരുന്ന ചില്ലു ഗ്ലാസ്സുകൾ 
താളു മറിക്കാൻ കൂട്ടാക്കുന്നില്ല 
നീ വായിച്ചു വച്ച പുസ്തകം 
നീ പൂട്ടി വച്ച ഇരുട്ടിനെ പുറത്താക്കാതെ 
ധ്യാനത്തിലാണ് അലമാരകൾ 
വെള്ളമില്ലെങ്കിലും വാടാതെ നിൽപ്പുണ്ട് 
മുറ്റത്തും മുറിയിലും നീ തീർത്ത പച്ച

എന്നെ ചുറ്റി എപ്പോഴും തിരിയുന്നുണ്ട് 
നിന്റെ മണമുള്ളൊരു കാറ്റ് 

നീ മറന്നെങ്കിലും നിന്നെ മറക്കുന്നേയില്ല 
വീട് !
Aswathy Sreekanth Instagram – As colourful as it can be ❤️
👗 @calico__boutique 
Jewellery @alameen_fashion_jewels 
Styling @styledbysavu 
MUA @mukeshmuralimakeover 
PC @unaiseadivadu

Check out the latest gallery of Aswathy Sreekanth