Aswathy Sreekanth Instagram – She ❤️

Aswathy Sreekanth Instagram - She ❤️

Aswathy Sreekanth Instagram – She ❤️ | Posted on 10/Dec/2023 16:25:04

Aswathy Sreekanth Instagram – പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ‌ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ ന്ന്. 
So yes, the way we communicate really matters. And Trust is an extremely important part of feeling secure. This sense of trust lays the foundation for learning, social skills, adaptability, and emotional development !
Do share your experiences! Happy parenting 🥰 

(That was the last day of my schedule, അതുകൊണ്ടാ ഇന്ന് മാത്രം ഒന്ന് പൊയ്ക്കോട്ടേ ന്ന് പറഞ്ഞത്)
Aswathy Sreekanth Instagram – Adv Mini from Ohh Cindrella 🥰
Do watch the movie in nearby theatres and lets know what you think 🙂 
#ohhcynderella #anoopmenonmovie

Check out the latest gallery of Aswathy Sreekanth