Maala Parvathi Instagram – മാലേ… എന്ന് വിളിക്കുമ്പോൾ എന്തോ എന്ന് വിളി കേൾക്കാൻ, ഓടി ചെല്ലാനും..അച്ഛൻ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. “ഭക്ഷണം കൊടുക്കുക ” എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും. ഒരു 4 പേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛൻ്റെ ആഗ്രഹം പോലെ.. വീട്ടിൽ എപ്പോഴും അതിഥികൾ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടൊതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാൻ ഉണ്ടാവും.
അച്ഛൻ എനിക്ക് ഓർമ്മയല്ല. മാതൃകയാണ്. സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിൻ്റെ മാതൃക.
ജനുവരി. 5. 2022- നാണ് തണൽ പോയത്.
Adv.സി.വി.ത്രിവിക്രമൻ,
ഖാദി ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാർ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയൻ,.. എന്ന നിലകളിൽ എല്ലാം ലോകത്തിന് പരിചിതനാണ്. | Posted on 05/Jan/2024 09:29:19


