Home Actress Aswathy Sreekanth HD Instagram Photos and Wallpapers March 2024 Aswathy Sreekanth Instagram - Lost in thought, a serene realm where introspection reigns supreme. In this tranquil state, the mind wanders freely, exploring the depths of creativity, reflection, and self-discovery. പനി പിടിച്ച് ! കിളി പോയി ! അത്രേ ഉള്ളു 🙄

Aswathy Sreekanth Instagram – Lost in thought, a serene realm where introspection reigns supreme. In this tranquil state, the mind wanders freely, exploring the depths of creativity, reflection, and self-discovery. പനി പിടിച്ച് ! കിളി പോയി ! അത്രേ ഉള്ളു 🙄

Aswathy Sreekanth Instagram - Lost in thought, a serene realm where introspection reigns supreme. In this tranquil state, the mind wanders freely, exploring the depths of creativity, reflection, and self-discovery. പനി പിടിച്ച് ! കിളി പോയി ! അത്രേ ഉള്ളു 🙄

Aswathy Sreekanth Instagram – Lost in thought, a serene realm where introspection reigns supreme. In this tranquil state, the mind wanders freely, exploring the depths of creativity, reflection, and self-discovery. പനി പിടിച്ച് ! കിളി പോയി ! അത്രേ ഉള്ളു 🙄 | Posted on 27/Feb/2024 19:56:38

Aswathy Sreekanth Instagram – എന്നേക്കാൾ നാല് വർഷവും നാല് ദിവസവും ഇളയവൻ. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമൽ എന്ന ‘വെറൈറ്റി’ പേര് കിട്ടിയവൻ 😂 
കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോൽപ്പിക്കാൻ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും 🙄
പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടിൽ വേറെ ആർക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളർത്തിയാണ് സൂർത്തുക്കളെ, ഞാൻ പിടിച്ച് നിന്നിരുന്നത് 😎 
അവസാനത്തെ ഉരുളയ്ക്ക് കൂട്ടാൻ സൂക്ഷിച്ച് സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീൻ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കൽ അനിയൻ. അതറിയാവുന്ന അമ്മ അടുക്കളയിൽ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങടെ വീട്ടിൽ ജൻഡർ ഇക്വാളിറ്റി നില നിന്നു പോന്നത് 😎

മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും,അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളിൽ തോറ്റ് കൊടുക്കാതെ നിൽക്കുന്നുണ്ടല്ലോ ! നീ നല്ല ഭർത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളർത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്. നമ്മളെ വളർത്തിയ അച്ഛനമ്മമാരോടും ❤️
നീ മുത്താണെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും ന്ന് എനിക്ക് അറിയാം 😂) എനിക്ക്  സങ്കടം വന്നാൽ എന്നേക്കാൾ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാൾ ഉമ്മ 😘
Aswathy Sreekanth Instagram – അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം 🙄
 പിറന്നാൾ ആശംസകൾക്ക്, സമ്മാനങ്ങൾക്ക്, സ്നേഹത്തിന് നന്ദി ! 

പിന്നേ…പണ്ടത്തെ എന്നെ കണ്ടാൽ ഇന്നത്തെ ഞാൻ എന്ത് പറയുമെന്നോ ?

അച്ഛനും അമ്മയും ഉൾപ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങൾ എടുക്കാൻ. 

സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാൾക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും. 

എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല ! 

കണ്ണടച്ച് തുറക്കുമ്പോൾ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാൻ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം. 

ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വർഷങ്ങൾക്ക് അപ്പുറത്ത് തീർത്തും അപ്രസക്തമാവാൻ ഇടയുണ്ട്. വ്യക്തികൾ പോലും. 

നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാൻ പഠിക്കണം. 

നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്. 

സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. സന്തോഷമുള്ള മനുഷ്യർക്കേ അത് പങ്കു വയ്ക്കാൻ കഴിയു ❤️

(അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകൾ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളിൽ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റിയ കാര്യങ്ങൾ മാത്രമാണ് 😁)

അപ്പൊ എല്ലാം പറഞ്ഞ പോലെ, എല്ലാരോടു സ്നേഹം 🤗

Check out the latest gallery of Aswathy Sreekanth