Aswathy Sreekanth Instagram – എന്നേക്കാൾ നാല് വർഷവും നാല് ദിവസവും ഇളയവൻ. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമൽ എന്ന ‘വെറൈറ്റി’ പേര് കിട്ടിയവൻ 😂
കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോൽപ്പിക്കാൻ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും 🙄
പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടിൽ വേറെ ആർക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളർത്തിയാണ് സൂർത്തുക്കളെ, ഞാൻ പിടിച്ച് നിന്നിരുന്നത് 😎
അവസാനത്തെ ഉരുളയ്ക്ക് കൂട്ടാൻ സൂക്ഷിച്ച് സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീൻ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കൽ അനിയൻ. അതറിയാവുന്ന അമ്മ അടുക്കളയിൽ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങടെ വീട്ടിൽ ജൻഡർ ഇക്വാളിറ്റി നില നിന്നു പോന്നത് 😎
മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും,അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളിൽ തോറ്റ് കൊടുക്കാതെ നിൽക്കുന്നുണ്ടല്ലോ ! നീ നല്ല ഭർത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളർത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്. നമ്മളെ വളർത്തിയ അച്ഛനമ്മമാരോടും ❤️
നീ മുത്താണെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും ന്ന് എനിക്ക് അറിയാം 😂) എനിക്ക് സങ്കടം വന്നാൽ എന്നേക്കാൾ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാൾ ഉമ്മ 😘 | Posted on 28/Feb/2024 13:15:44



