Dileep

Dileep Instagram – “കണ്ട ആശാരി ചെക്കന്റെ കൂടെ പാടാനിട വന്നില്ലില്ലോ അതന്നെ ഭാഗ്യം…..”

അഞ്ചെട്ടു കൊല്ലത്തിനിടക്ക് ഇവന്റെ പോലെ ഇത്രയും ശ്രുതി ശുദ്ധമായ ശബ്ദം എന്റെ ഓർമയില്ലല്ല, കേക്കണ്ടേ നിനക്ക്…”

“വോ എന്ത് കേൾക്കാൻ, ഇവിടെ അകത്തേക്ക് കേറണൊന്നും മൂപ്പർക്ക് ഇഷ്ട്ടാവില്ല”

“നിനക്കു ഇഷ്ട്ടല്ലെന്ന് പറയൂ, സംഗീതത്തിനെന്താഡീ അയിത്തം, സംഗീതത്തിന് അയിത്തം കൽപ്പിക്കുന്ന നീ ഇശ്വരനെയും അയിത്തം കല്പിച്ചു മാറ്റി നിർത്തുമെന്നാ കരുതണ്ടേ, വേണുനാദം എവിടന്നാ ഉണ്ടാവണേ അറിയൂ, ഈറകുഴലിന്നാ”

സല്ലാപത്തിലെ രംഗം, ആശാരി ചെറുക്കൻ എന്ന് പുച്ഛിച്ചും പരിഹസിച്ചും മാറ്റി നിർത്തിയ തന്റെ അനിയത്തിയുൾപ്പടെയുള്ളവരുടെ മുൻപിൽ തന്റെ ശിഷ്യൻ ശശിധരന്റെ (ദിലീപ്) സ്വരസിദ്ധി തെളിയിച്ചു കൊടുത്ത പ്രഭാകര വർമ്മ (ജഗന്നാഥ വർമ്മ). യഥാർത്ഥ കലയെ വിവേചനപ്പെടുത്താൻ ആർക്കും സാധിക്കില്ല എന്ന് കാണിച്ചു തന്ന രംഗം. കാലികമായ സാഹചര്യങ്ങളിൽ വെറുതെ ഓർത്തുവെന്ന് മാത്രം.

Credits : Cinema Pranthan | Posted on 21/Mar/2024 21:19:47

Dileep
Dileep

Check out the latest gallery of Dileep 58