Sagar Surya Instagram – Blurry but bursting with pure happiness and vitality❤️
98 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ഈ ചിത്രം ഇതുവരെ ഞാൻ ചെയ്ത എന്റെ എല്ലാ ചിത്രങ്ങളെക്കാളും ഏറ്റവും കൂടുതൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. ജൂണിൽ തുടങ്ങിയ ക്യാമ്പ് മുതൽ ഇന്നലെ Pack up വരെ ജോജു ചേട്ടന്റെ മനസ്സിൽ പിറന്ന കഥാപാത്രമായി മാറാൻ കിട്ടിയ ഈ മഹാഭാഗ്യം പറഞ്ഞറിയിക്കാൻ ആവാത്തത്ര സന്തോഷമാണ് തരുന്നത്. ഇത്രയും വലിയ ഒരു അവസരം തന്നതിന് ഒരുപാട് ഒരുപാട് നന്ദിയും സന്തോഷവുമുണ്ട് ജോജുച്ചേട്ടാ. രാപകൽ ഇല്ലാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടേയും ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലം തീയേറ്ററിൽ ഒരു വൻ വിജയമായി കാണാൻ ഞാനും എല്ലാവരെയും പോലെ കാത്തിരിക്കുന്നു.🫂❤️ | Posted on 28/Feb/2024 18:15:01



