Maala Parvathi

Maala Parvathi Instagram – This is the speech that Aneeshya’s mother made at today’s protest in Ernakulam in front of the Prosecutions directorate.

ഞാൻ പ്രസന്ന.

നിങ്ങൾക്കറിയാമല്ലോ, പരവൂർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ ആയി ജോലി ചെയ്തു കൊണ്ടിരിക്കെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്ന് ആത്മഹത്യയിലേക്ക് തള്ളി വിട്ട അനീഷ്യയെ
അനീഷ്യയുടെ അമ്മയാണ് ഞാൻ.

എനിക്ക് രണ്ട് മക്കൾ, ഒരു മകൻ,ഒരു മകൾ. ഏതമ്മയെയും പോലെ ഏറെ പ്രതീക്ഷയോടെ മകളെ വളർത്തി പഠിപ്പിച്ചു. അവൾ മിടുക്കിയായിരുന്നു. കുടുംബത്തിന്റെ അഭിമാനമായിരുന്നു.നല്ല ജോലി അവൾ പാടു പെട്ടു നേടി. അവളുടെ ആഗ്രഹമായിരുന്നു നീതി ന്യായരംഗത്തെ ജോലി. അവൾ എന്നും, എപ്പോഴും വീട്ടിലും ഓഫീസിലും കഠിനമായി പ്രയത്നിച്ചു. സാധാരണ മനുഷ്യർക്ക് പ്രയാസ മില്ലാതെ നീതി കിട്ടാൻ. അതോടൊപ്പം വീട്ടുകാര്യങ്ങളും ഏറെ സ്നേഹത്തോടെ ചെയ്യുമായിരുന്നു, എന്റെ മകൾ .
എൻ്റെ മകൾ എൻ്റെയും അഭിമാനമായിരുന്നു.

ഞങ്ങളുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തിയത് അവളുടെ ജോലിസ്ഥലത്തെ നിരന്തര പ്രശ്നങ്ങളായിരുന്നു.

അവൾ നീതിബോധമുള്ള ഒരു കുഞ്ഞായിരുന്നു. അതുകൊണ്ട് , അവൾ പ്രോസീക്യൂഷൻ രംഗത്ത് നിലനിന്നിരുന്ന അനീതിയെ ശക്തമായി എതിർത്തു. അവൾ അവരുടെ കണ്ണിലെ കരടായി. അവർ അവളെ അപമാനിച്ചു, അവഹേളിച്ചു, കുറ്റപ്പെടുത്തി, ഒറ്റപ്പെടുത്തി. എന്റെ മകൾ തീ തിന്നു കൊണ്ടാണ് അക്കാലത്തു ജോലി ചെയ്തിരുന്നത്.ജോലി ചെയ്യാൻ കഴിയാതെ ആകുമോ എന്ന് പോലും ഭയപ്പെട്ടു. വാട്സപ്പിലൂടെ ഒക്കെ അവർ സംഘം ചേർന്ന് അവളെ അപമാനിച്ചു അവർ വലിയ ഒരു സംഘമായിരുന്നു. ഇത്തരം അതിക്രമങ്ങൾ തടയേണ്ട മേൽ ഉദ്യോഗസ്ഥരും ഈ അനീതിക്ക് കൂട്ടായി നിന്നതേ ഉള്ളു .

19/01/2024 ന് കൊല്ലത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഓഫീസ് മീറ്റിംഗ് ൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവളുടെ മേലുദ്യോഗസ്ഥൻ അവളെ പരസ്യമായി അപമാനിച്ചു.അവളെ മാനസികമായി തകർക്കാൻ ശ്രമിച്ചു. അവൾ അഭിമാനമുള്ള പെൺകുട്ടിയായിരുന്നു.
അത് അവളുടെ മനസ്സിൽ വലിയ മുറിവായി.

അങ്ങനെ അതിനു ശേഷം ജനുവരി 21 ന് ഞങ്ങളെ എല്ലാം തീരാ വേദനയുടെ ആഴക്കടലിൽ ആഴ്ത്തി അവൾ ഈ ലോകം വിട്ടുപോയി. അവളുടെ മകൾക്കു അവളുടെ കൗമാരകാലത്ത്, അവളുടെ മിടുക്കിയായ അമ്മയെ നഷ്ടമായി, ഞങ്ങൾക്ക്, എനിക്കും എന്റെ ഭർത്താവിനും ഞങ്ങളുടെ പൊന്നോമന മകളെ നഷ്ടമായി. അവളുടെ ഭർത്താവിന് ജീവിത പങ്കാളിയെയും.അവളുടെ ഏക സഹോദരന് പ്രിയ സഹോദരിയെയും.ഞങ്ങളുടെ നഷ്ടമൊന്നും നികത്താൻ ആവില്ല, ജീവിതാവസാനം വരെയും അവൾ നീറുന്ന വേദനയായിരിക്കും , ഞങ്ങളുടെ ഹൃദയവേദനയായിരിക്കും.

നീതിക്കുവേണ്ടി പൊരുതി മരിച്ച ഞങ്ങളുടെ മകൾക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കണ്ടേ? അത്രയെങ്കിലും വേണ്ടേ?

ഇപ്പോഴും, അതായത് നൂറിലേറെ ദിവസങ്ങൾക്ക | Posted on 09/May/2024 10:00:44

Maala Parvathi
Maala Parvathi

Check out the latest gallery of Maala Parvathi