Maala Parvathi Instagram – സിനിമ എന്നത് ഒരു ആകാശമാണെങ്കിൽ, ആ ആകാശത്തെ പ്രകാശിക്കുന്ന സൂര്യനായി ബ്ലെസ്സിയുടെ ‘ആട് ജീവിതം”.! മലയാളത്തിൽ നിന്ന് ഇന്ത്യയ്ക്കും, ഇന്ത്യയിൽ നിന്ന് ലോകത്തിനും ബ്ലെസ്സി സാറും, പൃഥ്വിരാജും ചേർന്ന് നൽകിയ സമ്മാനം.
ബെന്യാമൻ്റെ ആട് ജീവിതം, എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. നജീബിൻ്റെ കഥ വായിക്കാത്തവർ ചുരുങ്ങും. പക്ഷേ അത് സിനിമയായപ്പോൾ പൃഥ്വി എന്ന നടൻ, നജീബായി ജീവിച്ച് കാണിച്ചപ്പോൾ, മനസ്സ് വാക്കുകൾ കിട്ടാതെ.. സ്തംഭിച്ച് പോകുന്നു. ജോലി സ്ഥലത്തെത്തിയ നജീബ്.. തൻ്റെ വിധി അറിയുന്ന നിമിഷം തൊട്ട്, നജീബ് അനുഭവിച്ച വേദനയും,, ഭയവും, പതർച്ചയും, മുറിവും കാണിയുടേതുമാകുന്നു.
ഹക്കീമും (ഗോകുൽ ) മനസ്സിൽ നിന്ന് മായില്ല. ഹക്കീമിൻ്റെ ഉമ്മയുടെ അവസ്ഥ ,ചിത്രത്തിൽ കാണിക്കുന്നില്ല.. ഉമ്മ വിഷമിക്കും എന്ന് ഹക്കീം പറയുന്നതേ പക്ഷേ ഉമ്മാൻ്റെ നിലവിളി കാതിൽ മുഴങ്ങുന്നു.
മനുഷ്യത്വത്തിൻ്റെയും, കാരുണ്യത്തിൻ്റെയും, ദൈവത്തിൻ്റെയും, പ്രതി പുരുഷനായി എത്തുന്ന ഇബ്രാഹിം..! Jimmy Jean Louis.. ഗംഭീരം!
അനുഗ്രഹീത കാലാകാരന്മാരുടെ അത്യപൂർവ്വമായി മാത്രം സം
ഭവിക്കുന്ന സംഗമമാണ് ‘ ”ആടുജീവിതം’! Ultimate experience!
A,R റഹ്മാൻ പകർന്ന അലൗകികമായ സംഗീതം..ലോകമെമ്പാടുമുള്ള മനുഷ്യരും, അവരുടെ സങ്കടങ്ങളും ഒന്നാണ് എന്ന് കാണികളെ അനുഭവപ്പെടുത്തി.
സിനിമറ്റോഗ്രഫി, Sunil K.S നിർവ്വ ഹിച്ചിരിക്കുന്നു. അത്ഭുതപ്പെടുത്തുന്നുണ്ട് ഓരോ ഫ്രെയിമും. പക്ഷേ അങ്ങ് ക്യാമറ വച്ചത്, നജീബിൻ്റെ ഹൃദയത്തിലാണ്.നജീബിൻ്റെ ഹൃദയമിടുപ്പിൻ്റെ താളമാണ് ഞങ്ങൾക്ക് പകർന്ന് കിട്ടിയത്.
മേക്കപ്പ്,@Ranjith Ambady,..! കൈയ്യെടുത്ത് തൊഴാം എന്നല്ലാതെ ഒന്നും പറയാനില്ല.
സിനിമ തുടങ്ങി തീരുന്നത് വരെ.. അല്ല.. ഇത് എന്നെന്നേക്കും ഈ ചിത്രം മനസ്സിൽ ഓടിക്കൊണ്ടിരിക്കും.
ലോകമുണ്ടായ കാലം മുതൽ, കുടുംബം നോക്കാനായി മറുനാട്ടിലെത്തിപ്പെട്ട് ,ചതിക്കപ്പെട്ട എല്ലാ നജീബ് മാർക്കുമുള്ള ട്രിബ്യൂട്ട് ആണ് ആട് ജീവിതം.
ഈ ചിത്രത്തിന് എത്ര അംഗീകാരം കിട്ടും എന്ന് ഒന്നും പറയാൻ ഞാനാളല്ല. പക്ഷേ ഓസ്ക്കാറുകൾ പോലെയുള്ള പരമോന്നത ബഹുമതികൾ ഇതിന് ലഭിച്ചിരുന്നെങ്കിൽ എന് ഒരോ പ്രേക്ഷകനും ആഗ്രഹിച്ച് പോകും.ഇത് എന്തായാലും, എല്ലാ അവാർഡുകൾക്കും പുറമേ, എല്ലാ പ്രേക്ഷകരുടെ മനസ് കീഴടക്കിയ , ചിത്രമായി മാറട്ടെ എന്ന്ആത്മാർത്ഥമായി ആശംസിക്കുന്നു.
നന്ദി ബെന്യാമിൻ,നന്ദി ബ്ലെസ്സി സർ, നന്ദി പൃഥ്വി.
യഥാർത്ഥ നജീബ്.. അങ്ങ്, ഈ ചിത്രം കാണും.കാണുമ്പോൾ അങ്ങയ്ക്ക് അനുഭവിക്കേണ്ടി വന്ന ദാരുണമായ സങ്കടങ്ങൾക്കും, വേദനയ്ക്കും ഒരു കണിക എങ്കിലും ആശ്വാസം ഉണ്ടാകും എന്നും ആഗ്രഹിച്ചു പോകുന്നു.
10/10.
#thegoatlifemovie | Posted on 28/Mar/2024 19:35:25


