Raksha Raj Instagram – മൂന്ന് മൂന്നര വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്രപറഞ്ഞകലുമ്പോൾ…
അതൊരു പ്രത്യേക അനുഭവം തന്നെയാണ്..
എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അർഥം മനസിലാകാത്ത ഒരനുഭവം..
നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്പോലും ഒരു നടന് സാധിച്ചെന്നു വരില്ല..
കുറേ വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാൾ ഒരിക്കലും കാണാൻ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല…
ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..
ബാലനും ദേവിയും, ശിവനും അഞ്‌ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരൻമാമയും ദേവൂട്ടിയും ജയന്തിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടിൽ തന്നെയുണ്ടാവും..
എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോൾ ഒരുപക്ഷേ, നമ്മൾ പോലുമറിയാതെ കഥാപാത്രങ്ങൾ നമ്മിലേയ്ക്ക് വന്ന് ചേർന്നേക്കാം..
അന്ന്, സാന്ത്വനം കുടുംബത്തിൽ നമുക്ക് ഒന്നൂടെ ജീവിക്കാം.. ❤️🙏🏻
#achusugandh 👽✌🏻
#santhwanam #life #love #family | Posted on 02/Feb/2024 17:10:20