Kaarthik Shankar Instagram – 2023 അവസാനിക്കുമ്പോൾ ഏറ്റവും സന്തോഷമുള്ള നിമിഷത്തിന് ഇന്ന് സാക്ഷിയായി… അത്രമേൽ പ്രിയപ്പെട്ടരാളുടെ സ്വപ്നം നടക്കുമ്പോൾ അവർക്കൊപ്പം നമ്മളും പങ്ക് ചേരുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്… അതോടൊപ്പം ചില നിമിഷങ്ങളിൽ ആ മുഖത്ത് നിറഞ്ഞ സന്തോഷം അവിടെ കൂടിയ മറ്റാർക്കും മനസ്സിലായെന്ന് വരില്ല. പക്ഷെ ഓരോ നിമിഷവും ഞാൻ നോക്കിയത് ആ മുഖത്ത് മാറി മറിയുന്ന സന്തോഷമായിരുന്നു… അതുകണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി…❤️
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം… കാർത്തിക്കേട്ടനുമായുള്ള സൗഹൃദത്തിനും മുൻപ് ഞാൻ ആഗ്രഹിച്ചതാണ് ഈ മുഖം ബിഗ് സ്‌ക്രീനിൽ കാണാൻ… അതാണ് നടക്കാൻ പോകുന്നത്… 2024 ലെ എന്റെ ഏറ്റവും വലിയ സന്തോഷത്തിൽ ഒന്നായിരിക്കും അത്… ഇന്ന് ട്രെയിലറിൽ ആ മുഖം കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒരുപാടാണ്… ഇനി അത് ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പ് മാത്രമാണ്… ❣️ waiting for Khalb Release ❣️
@kaarthik_shankar | Posted on 31/Dec/2023 23:12:46