Kaarthik Shankar Instagram – എന്നെ സ്നേഹിക്കുന്ന എൻ്റെ പ്രേക്ഷകർ വായിക്കുക….
കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന എനിക്ക് നിങ്ങളുടെ പിൻതുണ ഒന്നുകൊണ്ട് മാത്രം സിനിമയിലേക്ക് കുറച്ച് അവസരങ്ങൾ കിട്ടിയിരുന്നു…
അതിൽ ആദ്യ സിനിമ ഖൽബ് – റിലീസ് ആയിരുന്നു… ഇപ്പോൾ എൻ്റെ അടുത്ത ചിത്രം തീയറ്ററിൽ എത്തുകയാണ്…. 🤘ഗോളം🤘
ഗോളം ഒരു സസ്‌പ്പെൻസ് ത്രില്ലർ ആണ്.
ഫ്രാഗ്രൻ്റ് നേച്ചർ ൻ്റെ ബാനറിൽ സംജാദ് സംവിധാനം ചെയ്ത് രഞ്ജിത് സജീവ് നായകനാകുന്ന ചിത്രം… ഒപ്പം ദിലീഷ് പോത്തൻ – അലൻസിയർ – സിദ്ദിഖ് – സണ്ണി വെയിൻ – ചിന്നു ചാന്ദിനി ഒപ്പം കുറെ പുതുമുഖങ്ങളും!
ഒരു പ്രധാന വേഷത്തിൽ ഞാനും എത്തുന്നുണ്ട്…. ജൂൺ 7ആം തീയതി ആണ് ചിത്രത്തിൻ്റെ റിലീസ്…
ചിത്രത്തിൻ്റെ ആദ്യ പ്രമോഷൻ ഇവൻ്റ് കണ്ണൂർ ഡെൻ്റൽ കോളജിൽ നടന്നു…. വളരെ വലിയ ഒരു പിൻതുണയാണ് അവിടുത്തെ ആളുകൾ നൽകിയത്…
കഴിഞ്ഞ കുറെ വർഷങ്ങളുടെ പ്രയത്നത്തിൻ്റെ ഫലം ദൈവാനുഗ്രഹം പോലെ ഇങ്ങനെ നല്ല കഥാപാത്രങ്ങളായി കിട്ടുമ്പോൾ നന്ദി ദൈവത്തോടും നിങ്ങളോടും മാത്രം ♥️ കൂടെ ഉണ്ടാവണേ 🥰
അപ്പൊൾ ജൂൺ ഏഴാം തീയതി തീയറ്ററിൽ കാണാം
കാർത്തിക് ശങ്കർ
@golammovieofficial @samjadps @ranjithsajeev @annesajeev @sangeetha_janachandran @uday_ramachandran_ @dileeshpothan | Posted on 20/May/2024 08:26:57