Maala Parvathi

Maala Parvathi Instagram – * From The Writer’s Perspective *


ന്തോ ആടെന്തോ പ്രശ്നണ്ടായോ?

ഒന്നുണ്ടായില്ലുമ്മ…

പിന്നെന്താ? നീ ബേജാറാക്കാണ്ട് പറയ് മോളെ

ഉമ്മാ…ഞാനിനി അങ്ങോട്ട് പോണില്ല… യ്ക്ക് ഓനുമായിറ്റ് പൊരുത്തപ്പെടാൻ പറ്റാഞ്ഞിറ്റ് പോന്ന്… വേറൊന്നൂല്ല ഉമ്മാ… വേറൊന്നും ഉണ്ടായിട്ടൂല്ല

അതെന്താ മോളെ അങ്ങനെ? നല്ലോണം ആണല്ലോ ഇതുവരെ പോന്നത്…കല്യാണം കഴിഞ്ഞിട്ട് തന്നെ ഇപ്പോ ഒന്ന് രണ്ട് കൊല്ലായില്ലേ…പെട്ടെന്ന് നീ ഇങ്ങനെ പറയാൻ എന്താ കാരണം ന്നാ മനസ്സിലാവാത്തേ… ഓനാണെങ്കിൽ നല്ല പെരുമാറ്റല്ലേ മോളേ…വാപ്പയും ഉമ്മയും ആണേലും ഒരു കുറ്റവും പറയാൻ ഞമ്മക്ക് ഇതുവരെ തോന്നീല്ല… നാട്ടുകാർക്കും വേണ്ടപ്പെട്ടോരല്ലേ…നല്ല തറവാട്ടുകാരും

അതൊന്നും ഞാൻ പറഞ്ഞില്ലല്ലോ ഉമ്മാ…ഓലൊക്കെ നല്ലത് തന്നാ…

അന്നെ ഓലെന്തേലും ചെയ്യേ മോശായിട്ട് പെരുമാറേ അങ്ങനെന്തെങ്കിലുമൊക്കെ ആണല്ലോ ഞമ്മക്ക് ഒരു എതിരഭിപ്രായം പറയാനിണ്ടാവാ…യ്യ് അതൊന്നും ഇണ്ടെന്ന് പറയുണൂല്ല… ഞാൻ വിചാരിച്ച് എന്തോ കാര്യായിട്ട് ഇണ്ടായിക്ക്ണ്ന്ന്…

****XXX****

ഇങ്ങള് തമ്മിൽ വല്ല പ്രശ്നോണ്ടായോ?

കാര്യായിറ്റൊന്നൂല്ല ഇത്താ

പിന്നെ വീട്ടുകാരും ആയിട്ടാണാ? അങ്ങനെ ഇണ്ടാവണ്ടതല്ലല്ലോ…ഇങ്ങള് നല്ലോണായിനല്ലോ…എന്തോ പറഞ്ഞു തെറ്റീതാണോ?

തെറ്റീട്ടൊന്നൂല്ല ഇത്താ…യ്ക്ക് എന്തോ ഉൾക്കൊള്ളാൻ കയ്യണില്ല…ഞാൻ ഇങ്ങോട്ട് പോന്ന്

ന്നാലും പോരാൻ ഒരു കാരണം വേണ്ടേ?ഇനി ഇങ്ങള് തമ്മിൽ വല്ല കിടപ്പറ പ്രശ്നങ്ങളും ണ്ടോ? ഓനെന്താ ഉൾക്കൊള്ളാൻ പറ്റാത്ത മോശം സ്വഭാവം എന്തെങ്കിലുണ്ടോ? അല്ല കഴിവ് കുറവുണ്ടോ? അങ്ങനെന്തേലും?

അങ്ങനൊന്നൂല്ലേ…ഞാൻ പറഞ്ഞില്ലേ യ്ക്ക് യോജിച്ചു പോവാൻ കയ്യാത്തോണ്ടാ

****XXX****

ഈയിടെ യൂട്യൂബിൽ ഇറങ്ങിയ ഒരുപാട് പ്രശംസകൾ വാരി കൂട്ടിയ “ഓളാട” എന്ന ഷോർട് ഫിലിമിലെ സംഭാഷണങ്ങൾ ആണിത്. സത്യത്തിൽ ഈ സംഭാഷണങ്ങൾ മനസ്സിരുത്തി വീണ്ടും വീണ്ടും വായിക്കുമ്പോൾ മനസിലേക്ക് അറിയാതെ ചെന്നെത്തുന്ന ഒരു വിരക്തിയുണ്ട്. പ്രത്യേകിച്ചും ചുറ്റുമുള്ള പല സൊ കാൾഡ് കുടുംബം നോക്കുന്ന ആണുങ്ങളുടെ കരണം പൊട്ടിക്കാൻ തോന്നിക്കുന്ന വിധം കലി കയറ്റുന്ന വിരക്തി.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പൊരുത്തപ്പെടാൻ പറ്റാത്തത് വലിയ കാര്യം അല്ലേ? ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങി വരാൻ ‘പൊരുത്തക്കുറവിനെ’ക്കാൾ വലിയ കാരണം എന്തിനാണ് ഇന്നും നമ്മളിൽ പലരും തേടുന്നത്. കുടുംബത്തിനും കുടുംബം നോക്കുന്നവർക്കും ഇഷ്ടമായാൽ കണ്ണും പൂട്ടി കല്യാണം കഴിച്ചു ഒരു മരവിപ്പിൽ ജീവിക്കുന്ന ഒരുപാട് പെൺകുട്ടികളെ നമ്മുടെ നാടുകളിൽ ഇന്നും കാണാൻ ആകും.
[Cont.In Cmnts]

Written By:- @the.youth_project

#olaada #shortfilm #divyagopinath #she | Posted on 13/Mar/2024 22:41:51

Maala Parvathi
Maala Parvathi

Check out the latest gallery of Maala Parvathi