Maala Parvathi Instagram – അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര സംവിധായകൻ.
മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
നീതിയും, സമത്വവും, മനുഷ്യത്വവുമാണ്
ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാർമ്മിക മൂല്യങ്ങൾ.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.
ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ്… ഫാറൂക്ക് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?
ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്. | Posted on 06/Dec/2023 13:59:48



