Aswathy Sreekanth

Aswathy Sreekanth Instagram – വിഷുക്കണിയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കൃഷ്ണനെ അലമാരയിൽ നിന്ന് കണ്ടെടുത്ത് കമല കൂടെ കൂട്ടിയിട്ട് കുറച്ച് നാളായി. ടെഡി ബിയറോ ബാർബി ഡോളോ ഒന്നുമല്ല, കമല ഊണിലും ഉറക്കത്തിലും കൂടെ കൊണ്ട് നടക്കുന്ന ഫ്രണ്ട് ഇപ്പോൾ ഇതാണ്. ചോറ് വാരി കൊടുക്കും, പുതപ്പിച്ച് ഉറക്കും, പിണങ്ങിയാൽ ചിലപ്പോ നല്ല അടിയും വച്ച് കൊടുക്കും. ഓടക്കുഴലും കാതിലെ ജിമുക്കയും അങ്ങനെ ഏതോ വഴക്കിനിടയിൽ ഊരി കളഞ്ഞതാണ്, അല്ല പിന്നെ ! അമ്പോറ്റി ആണേലും അനുസരണ വേണ്ടേ 😁
കാര്യമെന്ത് പറഞ്ഞാലും അനവധി വീഴ്ച്ചകളിലും toddler tantrums ലും ഉടയാതെ പിടിച്ചു നിൽക്കുണ്ട് അഭിനവ മീരയുടെ gen z കൃഷ്ണൻ 😍
മൂന്ന് വർഷം മുന്നേ ഒരു ശ്രീകൃഷ്ണ ജയന്തിയുടെ തലേന്നാണ് ഞാൻ കമലയെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അഷ്ടമി രോഹിണി നാളിൽ ആൺകുട്ടിയാവുമോ എന്ന് എല്ലാവരും ഓർത്തിരുന്നപ്പോൾ, അഷ്ടമി തീർന്ന് മകയിരം തുടങ്ങും വരെ കമലകണ്ണൻ വെയിറ്റ് ചെയ്തു. അപ്പൊ ഇന്ന് കമലയുടെ ഫ്രണ്ടിന് ഹാപ്പി ബർത്ഡേ, നാളെ കമലമ്മൂന് ഹാപ്പി ബെർത്ത് ഡേ.
ശ്രീകൃഷ്ണ ജയന്തി ആശംസകൾ 😊 | Posted on 26/Aug/2024 12:01:31

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth