Gayathri Arun Instagram – ഒരു നീണ്ട യാത്ര.
വളരെ നാൾ നീണ്ടു നിൽക്കുന്ന ചില യാത്രകളിൽ, യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷവും ആവേശവും ഒക്കെ ഇടയ്ക്കെപ്പോഴെങ്കിലും ഒന്ന് കുറഞ്ഞ് പോവാറുണ്ട് . അതിന് പല കാരണങ്ങൾ ഉണ്ടാവാം. ചിലപ്പോൾ വഴികൾ ദുർഘടമാവാം, മറ്റു പല പ്രയാസങ്ങൾ നേരിടേണ്ടി വരാം, സ്ഥലങ്ങൾക്ക് വിചാരിച്ച മനോഹാരിത തോന്നാതെ ഇരിക്കാം അങ്ങനെ പലത്. പക്ഷെ മറ്റു ചില യാത്രകൾ നമ്മൾ ആഗ്രഹിക്കും, ഇത് അവാസനിക്കാതിരുന്നെങ്കിൽ എന്ന് . ഇതെനിക്ക് അത്തരം ഒന്ന് ആയിരുന്നു. എന്നാൽ ജീവിതത്തിൽ എല്ലാ യാത്രകൾക്കും തുടക്കം എന്ന പോലെ ഒരു അവസാനവും ഉണ്ടാവണമല്ലോ…
ഇന്നലെ ഒൻപത് ദിവസം നീണ്ടു നിന്ന കാശ്മീർ – ജമ്മു പര്യടനം അവസാനിപ്പിച്ച് മടങ്ങി എത്തി . ഏതോ മായിക ലോകത്ത് നിന്നു യാഥാർഥ്യത്തിലേക്ക് മടങ്ങിയെത്തിയ പോലെ. മനസ് ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. അനുഭവങ്ങൾ എഴുതിയാൽ തീരാത്തത്ര. ചിലത് അതിമനൊഹരം ചിലത് അതി കഠിനം. രണ്ടും നൽകിയത് ജീവിതകാലത്തോളം ഓർക്കാനുള്ള അത്ര ഓർമ്മകൾ. ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലേക്ക് മലചവിട്ടി കയറി . കാണാൻ കഴിയും എന്ന് കരുതാത്ത കാഴ്ച്ചകൾ കണ്ടു. നന്ദി മാത്രം, കൈപിടിച്ച് ഒപ്പം നടത്തി അനുഭവങ്ങളും അറിവും പകർന്ന് തന്ന ഗുരുവിനും, ഈ യാത്രയിൽ ലഭിച്ച പ്രിയ സുഹൃത്തുകൾക്കും ഇതിലേക്കു എന്നെ നയിച്ചവർക്കും 💜🙏… #srinagar #lifejourney | Posted on 28/Aug/2024 11:38:27



