Manju Pathrose Instagram –

Manju Pathrose Instagram -

Manju Pathrose Instagram – | Posted on 08/Jun/2023 10:05:47

Manju Pathrose Instagram – Dietitian 💛…. അതിലുപരി ഒരു സഹോദരി ..സുഹൃത്ത്.. പോസിറ്റീവ് എനർജി മാത്രം കൊണ്ട് നടക്കുന്ന ഒരു സ്ത്രീ ..എന്തുവേണമെങ്കിലും വിളിക്കാം🥰… 2018 ലാണ് ഞാൻ ആദ്യമായി ലക്ഷ്മി മാഡതിനെ വിളിക്കുന്നത്🙋.. അന്ന് എൻറെ ശരീരഭാരം 87 കിലോ🙆 ..വളരെ മനസ്സ് വിഷമിച്ചാണ് ഞാൻ വിളിച്ചത്😢.. ‘ഇതൊക്കെ എന്ത്😏 ‘എന്ന് ചോദിച്ചു കൊണ്ട് ഒരു കുന്ന് മോട്ടിവേഷൻ എൻറെ തലയിലേക്ക് ഇട്ടു തന്നു😇… എല്ലാദിവസവും വിളിച്ച് തിന്നതിന്റെയും കുടിച്ചതിന്റെയും കാര്യങ്ങളെല്ലാം ചോദിക്കും😛.. കൂടെ കുറെ കൊച്ചു വർത്തമാനങ്ങളും ചിരികളും🤗… രാത്രിയാവുമ്പോൾ ഒന്ന് വിളിക്കും വിശക്കുന്നുണ്ടോ എന്ന് ചോദിക്കും🫂… ആ ചോദ്യം ഒരു ഡയറ്റീഷ്യന്റെ ആയിട്ട് തോന്നുകയേയില്ല… നമ്മളെ കരുതുന്ന ആരോ ഒരാൾ 🫂… അങ്ങനെ മാഡം പറയുന്നതിനനുസരിച്ച് വയറു നിറയെ ഭക്ഷണം കഴിച്ച് ഞാനെൻറെ ഡയറ്റ് തുടങ്ങി…,.🤗 വെറും മൂന്നുമാസം കൊണ്ട് എന്റെ വെയിറ്റ് 75 കിലോയായി💪.. ഫോണിലൂടെ കോൺടാക്ട് ഉണ്ടായിരുന്നെങ്കിലും ഇന്നാണ് പക്ഷേ ഞങ്ങൾ നേരിട്ട് കണ്ടത്😍😍 … ആദ്യമായിട്ടായിരിക്കും ഒരാൾ ഒറ്റപ്പെടുമ്പോഴും ഡിപ്രഷനിലേക്ക് പോകുന്നു എന്ന് തോന്നുമ്പോഴും ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്..🤗 നിലവിളിച്ചുകൊണ്ടു വരെ ഞാൻ വിളിച്ചിട്ടുണ്ട്😢… അപ്പോഴെല്ലാം ക്ഷമയോടെ ഞാൻ പറയുന്നത് മുഴുവൻ കേൾക്കും… ധൈര്യമായിരിക്കാൻ പറയും 🫂🫂.. ഒരുപാട് ഒരുപാട് സ്നേഹം ഒരുപാട് ഒരുപാട് സ്നേഹം….💛💛💛💛
Manju Pathrose Instagram – ഒരു പുലർകാലം മായ്ച്ചുകളഞ്ഞ പുഞ്ചിരി…😭😭😭വിശ്വസിക്കാൻ വയ്യ സുധിച്ചേട്ട…പ്രാർഥനകൾ…ജീവിച്ചിരിക്കുന്ന പാതിക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ…🙏🙏🙏🙏

Check out the latest gallery of Manju Pathrose