Roshna Ann Roy Instagram – എന്തായാലും നിങ്ങൾ fame കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ വേണം എല്ലായിടത്തും വാർത്ത കൊടുക്കാൻ ..!!
എന്റെ പേരിനോടൊപ്പം “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങൾ .കുറച്ചൊന്നുമല്ല ..🙏ഞാൻ കണ്ണടച്ചു…
നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___… ഇവളേത് ?? ഇവളുടെ … “ സർവത്ര തെറി അഭിഷേകം …! 5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് cine artist എന്ന് label കൊടുത്തിരിക്കുന്നത് …
എന്റെ ആഗ്രഹങ്ങൾ എന്റെ passion നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല ..നമ്മളൊക്കെ public property കൾ ആണോ .. ???
എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല …
അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് …
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി …
ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം …
ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു content മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു warning തന്നെയാണ് ഈ നടപടി !!!!
ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം …🙏 പൊരുതി ജയിക്കണം 🙏
ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …
“ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …”
എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് …
ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും ..🙏 | Posted on 09/Aug/2024 19:40:53



