Sarayu Mohan

Sarayu Mohan Instagram – കഴിവുള്ളവരെ വളരെ പെട്ടന്ന് മനസിലാക്കാൻ മമ്മൂട്ടിക്ക് നല്ല കഴിവാണെന്ന് പൊതുവെ പറഞ്ഞ് കേട്ടിട്ടുണ്ട്..

ഇന്ന് ഒരു വീഡിയോ കണ്ടപ്പോൾ അത് കൃത്യമായി മനസിലായി.

അമ്മ സംഘടന നൃത്തവുമായി ബന്ധപെട്ടു നടത്തിയ പരിപാടിയുടെ സമാപനവേളയിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു..

മമ്മൂട്ടിയും നൃത്തവും തമ്മിൽ പ്രഥമ ദൃഷ്ടിയിൽ ബന്ധം ഇല്ലെങ്കിലും, മമ്മൂട്ടിയുടെ ലുക്ക് ഈ പരിപാടിയിൽ അടിപൊളി ആയിരുന്നു.

പറഞ് വന്നത്, മമ്മൂട്ടിക്ക് മുൻപ് നാലഞ്ച് ആർട്ടിസ്റ്റുകൾ പ്രസംഗിച്ചു.

അതിൽ സരയുവിന്റെ സംസാരം വളരെ രസകരമായിരുന്നു..

സരയുടെ സംസാരം കേൾക്കാൻ ആ ഭാഗം ഞാൻ വീണ്ടും സ്കിപ് ചെയ്തു കണ്ടു ❤️.

ശേഷം മമ്മൂട്ടി വന്നു..

കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ സരയുവിന്റെ പ്രസംഗം വളരെ നല്ലതാണെന്ന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടപ്പോഴാണ് കഴിവ് തിരിച്ചറിയാൻ മമ്മൂട്ടിക്ക് വലിയ സമയം വേണ്ടെന്ന് ഞാൻ മനസിലാക്കിയത്.

താൻ മനസിലാക്കിയ കാര്യം, സ്റ്റേജിൽ വെച്ച് പറഞ് സരയുവിന് നൽകിയ പ്രചോദനവും വളരെ നല്ല കാര്യമായി തോന്നി.

മമ്മൂട്ടി ❤️

ജിൽ ജോയ് ✍🏻 | Posted on 13/Aug/2024 10:43:01

Sarayu Mohan
Sarayu Mohan

Check out the latest gallery of Sarayu Mohan