Sarayu Mohan Instagram – പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഞാൻ കൂടി ഭാഗമായ ദിശക്കൊപ്പം നിൽക്കാമോ?
കഴിഞ്ഞ 10 വർഷങ്ങളായി ദളിതർ ,ആദിവാസികൾ,ക്വീർ വ്യക്തികൾ ,സ്ത്രീകൾ ,കുട്ടികൾ തുടങ്ങിയ ഏറ്റവും അരികുവൽകരിക്കപ്പെട്ട വ്യക്തികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുവാനും അവർക്കായി നീതി ഉറപ്പിക്കാനും പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ദിശ. ഭരണഘടനാ മൂല്യങ്ങൾ ചേർത്ത്പിടിക്കുന്ന 100 ഓളം യുവജനങ്ങളാണ് ദിശയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
1860 ലെ സൊസൈറ്റീസ് രജിട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ദിശ എറണാകുളം ആസ്ഥാനമാക്കി സൗജന്യ നിയമ സഹായ ക്ലിനിക്കും സൗജന്യ മാനസിക പിന്തുണ സംവിധാനങ്ങളും
നിയമാവബോധ പ്രവർത്തനങ്ങളും നടത്തിപ്പോരുന്നു.
ദിശ ജനാധിപത്യ വിശ്വാസികളിൽ നിന്നുള്ള സ്നേഹവും പിന്തുണയും കൊണ്ട് മാത്രമാണ് പ്രവർത്തിച്ചു വരുന്നത്. ഈ വർഷത്തെ ദിശയുടെ പ്രവർത്തനങ്ങൾക്കായി താങ്കളിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ്. അതിലേക്കായി മുകളിൽ കൊടുത്തിരിക്കുന്ന QR Code സ്കാൻ ചെയ്തുകൊണ്ട് ദിശയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
സരയൂ മോഹൻ | Posted on 07/Aug/2024 19:47:20