Jewel Mary Instagram – കഴിഞ്ഞ 10 വർഷത്തിനിടെ മലയാള സിനിമയിലേ ഹൃദയത്തിൽ തൊട്ട അല്ലെങ്കിൽ ഹൃദയത്തിൻ്റെ അങ്ങേയറ്റം സ്പർശിച്ച കഥാ പാത്രം ആരാണെന്ന് ചോദിച്ചാൽ ഒന്നും നോക്കാതെ ഞാൻ പറയും
“പള്ളിക്കൽ നാരായണൻ”…🥰❤️
സിനിമ കഴിഞ്ഞാലും അൽപനേരം മനസ് ഒന്ന് മരവിച്ച് ഇരിക്കും..😔
നാരായണനേപ്പറ്റിയും നാരായണൻ്റെ ജീവിതത്തെപറ്റിയും ഇങ്ങനെ ഓർത്ത് പോവും..😓
നമ്മുടെ ചുറ്റിലും ജീവിക്കുന്നുണ്ട് നാരായണനെപോലെ പലരും…💯
ഗൾഫ് നാടുകളിൽ സ്വന്തം വീടിനു വേണ്ടി അധ്വാനിച്ച് സ്വന്തം സന്തോഷങ്ങളും ഇഷ്ടങ്ങളും എല്ലാം വേണ്ടെന്ന് വെച്ചവർ..😔
സലിം അഹമ്മദ് രചിച്ച തിരക്കഥയിലെ പള്ളിക്കൽ നാരായണനെ നമ്മുടെ മുന്നിൽ ജീവിച്ച് കാണിക്കാൻ മമ്മുക്കയോളം വേറെ ആർക്കും കഴിയില്ല….🔥💯
വീട്ടിലുള്ളവർ ചോറും ചിക്കനും ഒക്കെ കഴിക്കുമ്പോൾ ഗൾഫ് നാട്ടിലെ മുറിയിൽ കുബ്ബൂസ് കഴിച്ച് വിശപ്പടക്കുന്ന നാരായണൻ ഒരിക്കൽ പോലും തൻ്റെ വിഷമങ്ങൾ വീട്ടുകാരെ അറിയിച്ചിരുന്നില്ല..😓
വർഷങ്ങളോളം കഷ്ടപ്പെട്ട് സ്വന്തമായി വീട് വെച്ച് ഒരു ദിവസം പോലും അതിൽ താമസിക്കാൻ ഉള്ള യോഗം കിട്ടാതെ ഈ ലോകം വിട്ട് പോവുന്ന നാരായണൻ നമ്മുടെ മനസിൽ ഇപ്പോഴും ഒരു വിങ്ങലാണ്..😢
“ഇത് ഒരു സിനിമയാണോ”
“അതെ,പക്ഷേ ഇത് ഒരുപാട് പേരുടെ ജീവിതവും ആണ്..”
പത്തേമാരി (2015)..❤️
രാഹുൽ Cp✍🏻 | Posted on 04/Jun/2024 08:59:12



