Kani Kusruti

Kani Kusruti Instagram – കനിയിൽ നിന്ന് പ്രഭയിലേക്ക്.
2009 ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന ചിത്രത്തിലെ ഐലൻഡ് എക്സ്പ്രസ്സ്‌ എന്ന സെഗ് മെന്റിൽ പൃഥ്വിരാജിന്റെ കാമുകിയുടെ കഥാപാത്രത്തിലൂടെയാണ് കനി കുസൃതി എന്ന നടിയെ മലയാളി പ്രേക്ഷകർ ഒരുപക്ഷെ ആദ്യമായി കാണുന്നത്. സ്ക്രീൻ സ്പേസ് വളരെ കുറവായിരുന്ന ഒരു കഥാപാത്രമായിരുന്നിട്ട് പോലും തന്റെ അഭിനയത്തിന്റെ വ്യത്യസ്തതയിലൂടെ അതിനെ കാണികൾക്ക് മറക്കാൻ സാധിക്കാത്ത ഒന്നാക്കി മാറ്റിയിട്ടുണ്ടെങ്കിൽ അത് കനി കുസൃതിയിലെ നായികയുടെ വിജയമാണ്.
ഒടുവിൽ 2024ൽ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രേദ്ധ നേടിയെടുത്ത “All We Imagine As Light” വരെ എത്തി നിൽക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കനി കുസൃതി. ജർമനിയിൽ ജോലിക്കായി പോയി, ഏകദേശം ഒരു വർഷത്തോളമായി തന്നെ ഒരു ഫോൺ പോലും ചെയ്യാത്ത, തനിക്ക് അത്രമേൽ അപരിചിതനായ തന്റെ ഭർത്താവിനെ കാത്തിരിക്കുന്ന കഥാപാത്രത്തെയാണ് കനി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്റെ റൂം മേറ്റ്‌ ആയ അനുവിന് ഒരു സഹോദരിയായും താൻ ജോലി ചെയുന്ന ആശുപത്രിയിലെ തൊഴിലാളിയായ പാർവതിക്ക് ഒരു നല്ല സുഹൃത്തായും കനി അവിസ്മരണീയമായ അഭിനയമാണ് “All We Imagine As Light “ൽ കാഴ്ചവെച്ചിരിക്കുന്നത്.ചിത്രത്തിലെ സങ്കീർണമായ ഒരു കഥാപായത്രത്തെ പ്രേക്ഷകർക്ക്, അവർ എവിടെയോ വെച്ച് കണ്ടിട്ടുള്ള അഥവാ തങ്ങൾക്ക് പരിചിതരായ ആരെയെപോലെ തോന്നിപ്പിക്കുവാൻ കനിയുടെ കഥാപാത്രമായ നേഴ്സ് പ്രഭക്ക് സാധിച്ചിട്ടുണ്ട്.
കാത്തിരിക്കുന്നു, വ്യത്യസ്തമായ പുതുമയുള്ള അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും കഥാപാത്രങ്ങളായും കനിയേ കാണാൻ സാധിക്കട്ടെ🫶🏻❤️.

✍🏻 @deva.narayanann | Posted on 23/Jan/2025 22:03:38

Kani Kusruti
Kani Kusruti

Check out the latest gallery of Kani Kusruti