Maala Parvathi Instagram – മുറ എന്ന സിനിമ എവിടെയാണ് പീക്ക് ആകുന്നത് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ആക്ടേഴ്‌സിനെ പ്ലേസ് ചെയ്തിരിക്കുന്ന ബ്രില്ല്യൻസിൻ്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയേണ്ടി വരും. ഏറ്റവും നല്ല രീതിയിൽ എഴുതപ്പെട്ട കഥാപാത്രങ്ങളെ അത്രയേറെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തക്കവണ്ണം മികവുള്ള ആക്ടേഴ്സിനെ കണ്ടെത്തിയത് സംവിധായകൻ്റെ മികവാണെന് നിസംശയം പറയാം.
കപ്പേളയിൽ നിന്ന് മുറയിലേക്ക് എത്തുമ്പോൾ ജോണർ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ ഫലപ്രദമായി മറികടക്കാൻ സംവിധായകൻ ഒരിക്കിയെടുത്ത പ്രതലം എല്ലാ അർഥത്തിലും യൂണീക്കായി അവതരിപ്പിക്കുന്നു.
ഗുണ്ടകളുടെ അല്ലെങ്കിൽ ഗുണ്ടായിസത്തിൻ്റെ കഥ പറയുന്ന സിനിമകളിലും കഥകളിലും പരമ്പരാഗതമായി തന്നെയുള്ള അനിശ്ചിതത്വങ്ങൾ ഇവിടെയും പ്രകടമാണ്. അപ്പോഴും അത്തരം അനിശ്ചിതത്വങ്ങളുടെ ക്ലീഷെ പൊളിക്കുന്നത് മികച്ച കഥാ സന്ദർഭങ്ങൾ സൃഷ്ടിച്ചെടുത്ത് കൊണ്ടാണെന്നുള്ള കാര്യം പോസിറ്റീവാണ്. ആകെ മൊത്തത്തിൽ അതി ഗംഭീര സിനിമാ അനുഭവം.
മറ്റൊരു കാര്യം: ഇത്രയും മികച്ച രീതിയിലും ജെനുവിനായും തിരുവനന്തപുരം സ്‌ലാങ് കേൾപ്പിച്ച സിനിമകൾ അപൂർവമാണ്. ഡയലോഗുകൾ നന്ദി..!!!
#mura #muramovie #musthafa #surajvenjaramoodu #kannannayar #trivandrum #thiruvananthapuram #trivandumslang #tvmslang #gangsterstories #kerala #malayalamcinema 🎬🥰 | Posted on 25/Dec/2024 20:55:52



