Darshana Rajendran Instagram – ❤️കുഴലപ്പ കഥ 🔫 വായിക്കു…🐣
റൈഫിൾ ക്ലബ് ലൊക്കേഷനിൽ കുട്ടേട്ടനും (വിജയരാഘവൻ) രാമു സാറും, സുരേഷ് കൃഷ്ണയും, പൊന്നമ്മ ചേച്ചിയും ഒക്കെ ഷൂട്ടിംഗ് ഗ്യാപ്പിൽ വീട്ടിൽ പോയി വരുമ്പോൾ കൈ നിറയെ പലഹാരങ്ങൾ കൊണ്ട് വരുമായിരുന്നു, തുടക്കം കുറിച്ചത് ഉണ്ണി മാങ്കോ ആണെങ്കിലും പലഹാരത്തിന്റെ രാജകുമാരൻ കിരീടം സ്വന്തമാക്കിയത് കുട്ടേട്ടൻ ആയിരുന്നു,
രാമ സാറും സുരേഷ് കൃഷ്ണചേട്ടനും യും ഒപ്പത്തിനൊപ്പം നിന്നിരുന്നു😂.
സെറ്റിലെ മുക്കിലും മൂലയിലും ഈ പലഹാരങ്ങൾ എത്തണം എന്നുള്ള ഉദ്യമം ഏറ്റെടുത്ത് ചെയ്യാൻ എനിക്കും എന്റെ അസിസ്റ്റന്റ് ദർശനക്കും സാധിച്ചതിലുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു,
ഈ ഉദ്യമം വൃത്തിയായി ഞങൾ ചെയ്തതുകൊണ്ട് തന്നെ, കുട്ടേട്ടൻ വീട്ടിൽ പോയി വരുമ്പോൾ ഒരു ലോഡ് പലഹാരം കൊണ്ടുവരാതെ തരമില്ലാത്ത അവസ്ഥയിലേക്ക് ഞങൾ എത്തിച്ചു. കിട്ടിയ കാശിന്റെ മുക്കാൽ ഭാഗവും സെറ്റിലേക്ക് പലഹാരങ്ങൾ വാങ്ങാൻ അദ്ദേഹം ചിലവഴിക്കേണ്ടി വന്നു .
ഈ വിവരങ്ങളെല്ലാം കൺവിൻസിങ് സ്റ്റാർ അനുരാഗ് കഷ്യപിനെ അറിയിച്ചു. അദ്ദേഹം കുട്ടേട്ടനെ പുകഴ്ത്തി, കുട്ടേട്ടൻ ആനന്ദ കണ്ണീർ പൊഴിച്ചു,
കുട്ടേട്ടൻ കരയുന്നത് കണ്ട് പുന്നമ്മ ചേച്ചി ഓടിവന്ന് ചോദിച്ചു
എന്താ എന്തുപറ്റി? “
അല്ല കശ്യപ്സാർ കുട്ടേട്ടന്റെ കുഴലപ്പത്തെ കുറിച്ച് പറഞ്ഞതായിരുന്നു,”
അപ്പോൾ പൊന്നമ്മചേച്ചി : അതെന്തുപറയാനിരിക്കുന്നു “കുട്ടേട്ടന്റെ കുഴലപ്പം അസാധ്യ കുഴലപ്പം “
ഒരു കൂട്ടച്ചിരി ഉയർന്നു, റൈഫിൾ കാലം തീരും വരെ കുട്ടേട്ടന്റെ കുഴലപ്പവും രാമു സാറിന്റെ ചുരുട്ടും സുരേഷ് കൃഷ്ണജിയുടെ ജിലേബിയും വയറുകളിൽ ഫയറിങ് നടത്തി,
മാസങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു “കുട്ടേട്ടന്റെ കുഴലപ്പം അസാധ്യ കുഴലപ്പം “
ശുഭം
#surabhilakkshmi #rifleclubmovie #locationfun #kuzhalappam | Posted on 14/Jan/2025 15:31:48