Jewel Mary Instagram – My baby has crossed the rainbow bridge ♥️
My little rio mon( 2013 – 2025)
12 years of love and companionship
റിയോ മോന് വയ്യായിരുന്നു . ഡിസംബർ 31 നു ഒരു വലിയ പനി വന്നു . വലിയ ഒരു infection 15 ദിവസം ചികിൽസിച്ചു അവൻ ഒന്ന് ഭേദമായി വന്നതായിരുന്നു … ഒരാഴ്ച മിടുക്കൻ ആയിട്ട് ഇരുന്നു … പിന്നെ ഒരു ദിവസം എന്റെ കൂടെ ഇരുന്നു കളിക്കവെ അവനു പെട്ടന്ന് വേദനിച്ചു എന്റെ വിരലിൽ നല്ലൊരു കടി കിട്ടി … എനിക്ക് വേദനിച്ച ദിവസം അവൻ ഒത്തിരി സങ്കടപ്പെട്ടു ..പിന്നീട് അവന്റെ ആരോഗ്യം മെച്ചപെട്ടില്ല … പയ്യെ പയ്യെ എന്റെ കുഞ്ഞു പോകാൻ ഒരുങ്ങി …. അവസാന ദിവസങ്ങളിൽ കുറെ നേരം എന്റെ അടുത്ത വന്നു കിടക്കും … എന്റെ പാട്ടൊക്കെ കേൾക്കും … പുറം തടവി കൊടുക്കുമ്പോ അവനു ആശ്വാസം .. അവനു എന്നോട് മിണ്ടാൻ അറിയാമിയുന്നു … എന്നെ വിളിക്കാൻ ചില പ്രത്യേക ഒച്ചകൾ … എവിടെ പോയത് വന്നാലും അവനെ സ്നേഹിക്കാതെ അകത്തു പോകരുത് … ഉമ്മറത്തു വന്നിരുന്ന അപ്പൊ മടിയിൽ തല വെച്ച കിടക്കാൻ വരും … അവന്റെ സ്വർണ മുടികളിൽ വിരലോടിക്കുമ്പോൾ ഒരു സ്നേഹത്തിന്റെ ചൂട് കിട്ടും അപ്പൊ ഈ ചെക്കൻ എന്നെ നോക്കും …. ഇനിം ……
എത്ര നാളാണ് കുഞ്ഞേ നമ്മൾ അങ്ങനെ സ്നേഹിച്ച ജീവിച്ചേ … നിന്റെ കുഞ്ഞി ചെവി ലെ മുടി ഈരി തരുമ്പോ ഇഷ്ടക്കുറവ് ആണേലും ഇരുന്നു തരും … എല്ലാത്തിനും ഇഷ്ടങ്ങളും … നിന്റെ ശാട്യങ്ങളും .. നമ്മുടെ ഹൈക്കു മോനും ആയുള്ള നിന്റെ വഴക്കുകളും … റിയോ മോനെ അവൻ നിന്റെ ഒഴിഞ്ഞ കൂടിൽ ഇടക്ക നിന്നെ വന്നു
അന്വേഷിക്കുന്നു .. അവൻ കൂടുതൽ സങ്കടപെടാതെ ഇരിക്കാൻ ഞങ്ങൾ നോക്കുന്നുണ്ട് കേട്ടോ
മോനെ … ‘അമ്മ മറക്കില്ല കേട്ടോ . അവൻ അങ്ങനെ കിടന്നു പോയ അവസാന ദിവസങ്ങളിൽ .. ഞാൻ അവനോട് പറഞ്ഞു “ മോൻ പൊയ്ക്കോ ഇങ്ങനെ വേദനിച്ച കിടക്കണ്ടാ “ കുഞ്ഞിനെ കൊറേ പൂക്കളിൽ പൊതിഞ്ഞ ഞാൻ യാത്രയാക്കി … അവൻ എങ്ങോട്ട് പോകാൻ .. ആ സ്വർണ തലമുടി ഉള്ള കുഞ്ഞു ശരീരം ഞാൻ ഇനി കാണില്ല .. പക്ഷെ റിയോ മോനെ ന്നു ഉറക്കെ വിളിച്ചാ അവനെ എനിക്ക് കാണാം .. അറിയാം .. അവൻ എങ്ങും പോയിട്ടില്ല .. എല്ലാരും മോനെ എന്നും ഓർക്കും ….
We love u kunje
Pappa and mommy are recollecting your old photos and memories
Chakkara chechi cried when she heard it
Jibin chetta is telling mon super aayirunnunnu .. chris .. ammu they l all miss u
We all love u mone
@jibin_sebi
@jeevasebi
@chris_jose73
@amalabiju @rosemarysebi @sebi.antony | Posted on 02/Feb/2025 12:27:12
Check out the latest gallery of Jewel Mary



