K. S. Chithra Instagram – ലോക ഓട്ടിസം അവബോധ ദിനത്തിൽ
*ചിത്രയോടൊപ്പം പ്രതിഭകൾ*
എല്ലാ നിർവചനങ്ങൾക്കുമപ്പുറം പ്രതിഭാശാലികൾ നിറഞ്ഞതാണ് ഓട്ടിസം മേഖല. സർഗ്ഗാത്മക രംഗത്ത് അത്ഭുതമെന്നു പോലും വിശേഷിപ്പിക്കാവുന്ന കലാപ്രകടനങ്ങളാണ് അവരുടേത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ സംഗമ വേദിയാവുകയാണ്, കുന്നുമ്മൽ ബി ആർ സി യുടെ ചിത്ര പതംഗം എന്ന പരിപാടി.
ബിആർസി ഒരുക്കുന്ന ഓൺലൈൻ സ്നേഹ സംഗമത്തിൽ മുഖ്യാതിഥി പത്മഭൂഷൻ *ശ്രീമതി.കെ എസ് ചിത്ര* യോടൊപ്പം പ്രതിഭകൾ വേദി പങ്കിടും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും, ആസ്വദിക്കാനും അരങ്ങൊരുങ്ങുന്ന ചിത്ര പതംഗം, പ്രശസ്ത എഴുത്തുകാരൻ *ശ്രീ. പ്രഭാവർമ്മ* ഉദ്ഘാടകനാകും.
സമഗ്ര ശിക്ഷ കോഴിക്കോട് പ്രോജക്ട് കോഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഡി പി ഒ ശ്രീമതി വി ടി ഷീബ, കുന്നമ്മൽ ബിപി സി ശ്രീ. എം ടി പവിത്രൻ , ട്രെയിനർ എ റഷീദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രയ്സി തോമസ്, ലിനി യു കെ എന്നിവർ സ്നേഹ സാന്നിധ്യമാകും. | Posted on 01/Apr/2025 22:28:24



