Manju Warrier Instagram – പ്രിയപ്പെട്ട മധു സാറിന് ജന്മദിനാശംസകൾ. മലയാളസിനിമയുടെ പൂമുഖത്ത് നിലവിളക്ക് പോലെ തെളിഞ്ഞുനില്കുന്ന അങ്ങയുടെ ചിരിയാണ് ഞങ്ങളുടെയൊക്ക പ്രകാശവും വഴിവിളക്കും. കറുപ്പിലും വെളുപ്പിലും തുടങ്ങി കളറിലേക്കും അതിനപ്പുറമുള്ള സാങ്കേതികത്തികവുകളിലേക്കും പരിണമിച്ച നമ്മുടെ സിനിമാചരിത്രത്തിന്റെ സാക്ഷി മാത്രമല്ല,സഹയാത്രികനുമാണ് അങ്ങ് എന്നത് നല്കുന്ന അഭിമാനം വലുതാണ്. ഇനിയും ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാനാകട്ടെ മധു സർ.. കാലം എഴുതിയ മലയാളത്തിന്റെ ഏറ്റവും മധുരമുള്ള അഭ്രകാവ്യത്തിന് ഒരിക്കൽക്കൂടി ആശംസകൾ… ❤️🙏 | Posted on 23/Sep/2025 13:54:15
Check out the latest gallery of Manju Warrier



