Sandra Thomas Instagram – സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി.
ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് . ഇരകൾ ആക്കപെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് . ഇരകൾ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നിൽ കണ്ടുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ട് വരുന്നത് , അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത് . നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും .
സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ “എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു 🙏
@CMOKerala@VNVBabu@AmmaAssociation@VanithaCommission@ProducerAssociation@FilmChamber @wcc_cinema
#JusticeForWomen #StandWithSurvivors #MalayalamCinema #Accountability #StopVictimShaming #Kerala #WomenEmpowerment #FilmIndustryReform | Posted on 09/Sep/2025 12:33:55



