Navya Nair Instagram – 20 വര്ഷങ്ങള്ക്കു മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത് .. ഇന്നുവരെ തന്നസ്നേഹത്തിനും കരുതലിനും നന്ദി .. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും ,പിതൃക്കളെയും ,കുടുംബാംഗങ്ങളേയും ,സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമര്ശകരെയും ഓർക്കുന്നു , നന്ദി പരയുന്നു..
എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (sibi uncle ) , ദിലീപേട്ടൻ , ഡേവിഡ് കാച്ചപ്പള്ളി david uncle , സിയാദ് കോക്കർ ((സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും , നിര്മാതാക്കളെയും , സഹ താരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു ..
എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ , ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല ..
രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു ,സുജീഷ് .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദി .. | Posted on 05/Oct/2021 15:31:01



