Home Actress Anu Sithara HD Photos and Wallpapers February 2023 Anu Sithara Instagram - Santhosham ❤️❤️

Anu Sithara Instagram – Santhosham ❤️❤️

Anu Sithara Instagram - Santhosham ❤️❤️

Anu Sithara Instagram – Santhosham ❤️❤️ | Posted on 25/Feb/2023 11:50:32

Anu Sithara Instagram – Santhosham ☺️
പെണ്മക്കളെ വളർത്തുന്ന അച്ഛനമ്മമാരുടെ ഉള്ളിൽ എപ്പഴും ഒരു തീ ആളികത്തുന്നുണ്ടാവും..

ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾ കുറെ വർഷങ്ങൾ  കഴിയുമ്പോ മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടി വരും.. പിന്നീട് അവൾക്ക് സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ കെട്ട്യോന്റെ അനുവാദം വാങ്ങേണ്ടി വരും.. എന്ത് ഭീകരമായ അവസ്ഥ ആണല്ലേ….

ഇനി നമ്മുടെ സിനിമയിലേക്ക് വരാം…
രണ്ട് പെണ്മക്കളും അവരുടെ രക്ഷിതാക്കളും അമ്മുമ്മയും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം… ഇവിടെ മൂത്ത കുട്ടിയേക്കാൾ ഒരുപാട് ഇളയതാണ്  രണ്ടാമത്തെ കുട്ടി… അവർക്ക് രണ്ടുപേർക്കുമിടയിലെ സ്വര ചേർച്ചകളും മറ്റും കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ചിത്രം മുന്നോട്ട് പോകുംതോറും പ്രണയവും ബന്ധങ്ങളുടെ ഊഷ്മളതയും ഒക്കെ കാണിച്ചു കൊണ്ട് ഒരു ഗംഭീര ഫീൽ ഗുഡ് ചിത്രമായാണ് മുന്നോട്ട് പോകുന്നത്.

നല്ലൊരു കഥക്കൊപ്പം കളർഫുൾ ആയ ഫ്രെയിമുകൾ കൊണ്ടും കിടിലൻ മ്യൂസിക്ക് കൊണ്ടുമൊക്കെ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

പ്രകടനത്തിൽ ഞെട്ടിച്ചത് ഷാജോൺ ചേട്ടനാണ്. ദൃശ്യത്തിലേ വില്ലനെ ഒക്കെ അവതരിപ്പിച്ച ഷാജോൺ തന്നെ ആണോ ഇത് എന്ന് തോന്നിപോയി.
ഇമോഷനൽ സീനിലൊക്കെ കണ്ടിരിക്കുന്നവരുടെ കണ്ണ് നിറക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അനുവിനെ സ്‌ക്രീനിൽ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ചേലാണ്.
അനുവിന്റെ അനിയത്തിയും നല്ല പെർഫോമൻസ് ആയിരുന്നു.

മനസ് നിറക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർ മുന്നും പിന്നും നോക്കണ്ട കാര്യമില്ല.❤️
Anu Sithara Instagram – ❤️❤️ santhosham ❤️

Check out the latest gallery of Anu Sithara