Santhosham ☺️
പെണ്മക്കളെ വളർത്തുന്ന അച്ഛനമ്മമാരുടെ ഉള്ളിൽ എപ്പഴും ഒരു തീ ആളികത്തുന്നുണ്ടാവും..
ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾ കുറെ വർഷങ്ങൾ കഴിയുമ്പോ മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടി വരും.. പിന്നീട് അവൾക്ക് സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ കെട്ട്യോന്റെ അനുവാദം വാങ്ങേണ്ടി വരും.. എന്ത് ഭീകരമായ അവസ്ഥ ആണല്ലേ….
ഇനി നമ്മുടെ സിനിമയിലേക്ക് വരാം…
രണ്ട് പെണ്മക്കളും അവരുടെ രക്ഷിതാക്കളും അമ്മുമ്മയും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം… ഇവിടെ മൂത്ത കുട്ടിയേക്കാൾ ഒരുപാട് ഇളയതാണ് രണ്ടാമത്തെ കുട്ടി… അവർക്ക് രണ്ടുപേർക്കുമിടയിലെ സ്വര ചേർച്ചകളും മറ്റും കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ചിത്രം മുന്നോട്ട് പോകുംതോറും പ്രണയവും ബന്ധങ്ങളുടെ ഊഷ്മളതയും ഒക്കെ കാണിച്ചു കൊണ്ട് ഒരു ഗംഭീര ഫീൽ ഗുഡ് ചിത്രമായാണ് മുന്നോട്ട് പോകുന്നത്.
നല്ലൊരു കഥക്കൊപ്പം കളർഫുൾ ആയ ഫ്രെയിമുകൾ കൊണ്ടും കിടിലൻ മ്യൂസിക്ക് കൊണ്ടുമൊക്കെ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
പ്രകടനത്തിൽ ഞെട്ടിച്ചത് ഷാജോൺ ചേട്ടനാണ്. ദൃശ്യത്തിലേ വില്ലനെ ഒക്കെ അവതരിപ്പിച്ച ഷാജോൺ തന്നെ ആണോ ഇത് എന്ന് തോന്നിപോയി.
ഇമോഷനൽ സീനിലൊക്കെ കണ്ടിരിക്കുന്നവരുടെ കണ്ണ് നിറക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അനുവിനെ സ്ക്രീനിൽ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ചേലാണ്.
അനുവിന്റെ അനിയത്തിയും നല്ല പെർഫോമൻസ് ആയിരുന്നു.
മനസ് നിറക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർ മുന്നും പിന്നും നോക്കണ്ട കാര്യമില്ല.❤️
ഒരു കളർഫുൾ ഫാമിലി ഫീൽഗുഡ് പടം
സന്തോഷം 😍
ഹോം എന്ന സിനിമക്ക് ശേഷം ഇത്രയധികം മനസ്സിൽ തട്ടിയ ഫീൽ ഗുഡ് സിനിമ മറ്റൊന്നുണ്ടാവില്ല.
അച്ഛനും അമ്മയും അവരുടെ രണ്ട് പെൺമക്കളും അവരുടെ അമ്മുമ്മയും വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം. അവരുടെ സന്തോഷങ്ങൾ തന്നെയാണ് ഈ സിനിമയുടെ കഥയും….
ഇന്നത്തെ സമൂഹം ആധുനികവത്കരിക്കുന്നതിനൊപ്പം ബന്ധങ്ങളുടെ വില മനസിലാക്കാത്തവരുടെ എണ്ണവും കൂടി വരികയാണല്ലോ.. അവരിൽ നിന്നൊക്കെ വ്യത്യസ്ഥമാണ് നമ്മുടെ കഥയിലെ കുടുംബം..
ഒരു അച്ഛനും അമ്മയും മക്കളോട് എങ്ങനെ ആയിരിക്കണമെന്ന് സിനിമ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.
അതിലുപരി സിനിമ പ്രാധാന്യം കൊടുത്തിരിക്കുന്നത് സഹോദരിമാർ തമ്മിലുള്ള സ്നേഹത്തിനാണ്..അനു സിതാരയും അനിയത്തി ആയി അഭിനയിച്ച ആ കുട്ടിയും എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.. 👌🏼
പ്രകടനത്തിൽ ഞെട്ടിച്ച മറ്റൊരാൾ ഷാജോൺ ആണ്. ക്ലൈമാക്സിനോട് അടുത്ത് ഇളയ മകളോട് ഷാജോൺ സംസാരിക്കുന്ന ഒരു രംഗമുണ്ട്. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.
ത്രില്ലറുകൾക്കും മാസ് പടങ്ങൾക്കുമിടയിൽ ഇത്തരം മനസിനെ സപ്ർശിക്കുന്ന സിനിമകളും നമുക്ക് വേണം🥰
എല്ലാവരും കുടുംബമായി തന്നെ കാണണം..
‘സന്തോഷം’ നിങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
അർച്ചന സജീവ് നാഥ്. ✍️
https://www.instagram.com/p/CpC-ecTPFSQ/?igshid=OWEyOTRmYTI=
SANTHOSHAM 😍 @sukumaranmallika
ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ വിജയം താൻ അഭിനയിക്കുകയാണ് എന്ന ഫീൽ പ്രേക്ഷകന് വരാനും പാടിയില്ല എന്നാൽ തന്റെ പെർഫോമൻസ് ഉണ്ടാക്കുന്ന ആമ്പിയൻസ് പ്രേക്ഷകന്റെ ഉള്ളിൽ കൃത്യമായി കിട്ടുകയും വേണം !!
ഇക്കാര്യത്തിൽ നൂറ് ശതമാനം സക്സസ് ആണ് മല്ലികാ സുകുമാരൻ . എന്നാ ഫ്ലോ ആണ് അഭിനയത്തിന് !!വൻ നാച്ചുറൽ റിയലസ്റ്റിക്ക് ഫീൽ .നമ്മുടെ ഉള്ളിൽ ആ പോസറ്റീവ് ഫീൽ അടിക്കും .
ഇന്ന് സന്തോഷം കണ്ടപ്പോൾ ഏറ്റവും അടിപൊളിയായി തോന്നിയത് മല്ലിക ചേച്ചിയാണ് .
എന്ത് ഗംഭീര പെർഫോമൻസ് !! അനായാസമായാണ് ക്യാമറക്ക് മുന്നിൽ അഭിനയിക്കുന്നേ .
പറഞ്ഞാൽ ഇച്ചിരി കൂടുമെങ്കിലും സ്റ്റിൽ സത്യത്തിൽ പ്രത്വി പോലും അമ്മയുടെ അടുത്ത് നിന്നും പഠിക്കേണ്ടിയിരിക്കുന്നു ഒട്ടും ഏച്ചുക്കെട്ടൽ കാമറ ഫീൽ ഇല്ലാത്ത പ്രേക്ഷകനിലേക്ക് ഇമോഷൻ കൈമാറാൻ .
ടൈമിംഗ് പ്ലസ് ഡയലോഗ് ഡെലിവറി ഒക്കെ ചുമ്മാ കിടിലോകിടിലം ആണ് മല്ലിക ചേച്ചി .
A true Gem of actress .🔥🔥❤️
Santhosham 😍 achan ♥️. @kalabhavan_shajohn
ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭ തീയേറ്ററിൽ നിന്ന് ‘സന്തോഷം’ എന്ന സിനിമ കണ്ടു…
ഒറ്റ വാക്കിൽ പറഞ്ഞാൽ മനസ് നിറക്കുന്ന ലളിതവും സുന്ദരുമായൊരു ചിത്രം ☺️❤️
പക്ഷെ സിനിമയെ കുറിച്ച് പറയാനല്ല ഈ പോസ്റ്റ് ഞാൻ എഴുതുന്നത്.
മറിച്ച് എന്നെ ഞെട്ടിച്ച ഒരു കലാകാരനെ കുറിച്ച് പറയാനാണ്.
മാറ്റാരുമല്ല.. നമ്മുടെ സ്വന്തം കലാഭവൻ ഷാജോൺ…
കോമടി സ്റ്റേജ് ഷോകളിലൂടെയും വീഡിയോ കാസറ്റുകളിലൂടെയുമൊക്കെ എന്റെ കുട്ടികാലത്ത് തന്നെ എനിക്ക് പ്രിയങ്കരനായിരുന്ന ഒരാളാണ് ഷാജോൺ ചേട്ടൻ. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ പടി പടി ആയി ഉയർന്ന് ദൃശ്യം എന്ന സിനിമയിലെ സഹദേവനായി നമ്മളെയെല്ലാം ഞെട്ടിച്ച കലാകാരൻ.
പിന്നീടും പുള്ളി പല സിനിമകളിലും നെഗറ്റീവ് ടച്ച് ഉള്ള പോലീസ് വേഷങ്ങളിൽ എത്തിയിരുന്നു.
എന്നാൽ സന്തോഷത്തിലേക്ക് വരുമ്പോൾ ഷാജോൺ ചേട്ടന്റെ കഥാപാത്രം വളരെ കൂൾ ആയ ഒരു അച്ഛൻ കഥാപാത്രമാണ്. തന്റെ മക്കളെയും കുടുംബത്തെയും ജീവനായി സ്നേഹിക്കുന്ന, അവരുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാത്ത വളരെ പുരോഗമന ചിന്താഗതികളുള്ള സാധാരണക്കാരനായ ഒരു അച്ഛൻ.
എന്ത് രസമായിട്ടാണ് ആ കാരക്റ്ററിനെ പുള്ളി അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടർ പറഞ്ഞ് ചിരിപ്പിക്കുന്നുണ്ട്… ഇമോഷണൽ രംഗങ്ങളിൽ പ്രേക്ഷകരുടെയും കണ്ണ് നിറപ്പിക്കുന്നുണ്ട്…ടൈമിംഗും ഇമോഷൻസും ഒക്കെ കിറു കൃത്യമായി പുള്ളി കൈ കാര്യം ചെയ്യുന്നുണ്ട്.
പോലീസ് വേഷങ്ങളിലും നെഗറ്റീവ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടേണ്ട ആളല്ല ഇദ്ദേഹം.. ഏത് തരത്തിലുള്ള റോളുകളും പുള്ളിയുടെ കയ്യിൽ ഭദ്രമാണ്. 👌🏼❤️
Santhosham 🤗😄
Santhosham ❤️
♥️ santhosham
Santhosham 🥳
Santhosham ❤️❤️
Santhosham😍😍😍😍😍😍
Santhosham 😍
Santhosham😍
പേര് പോലെ തന്നെ നല്ല സന്തോഷം തരുന്നൊരു സിനിമ …
ഇമോഷണലായിട്ടുള്ള ക്ലൈമാക്സാണ് ചിത്രത്തിന്റെ ഹൈലെെറ്റ് …
ആ കൊച്ചു കുട്ടിയുടെ അഭിനയം സുപ്പറായിരുന്നു….
അതു പോലെ തന്നെ ഷാജോണും, അനു സിത്താരയും ഒക്കെ നന്നായി …
പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും മികച്ചതായി …
കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു നല്ല ഫീൽ ഗുഡ് മൂവിയാണ് സന്തോഷം …❤️❤️