Anu Sithara Instagram – Santhosham ❤️

Anu Sithara Instagram - Santhosham ❤️

Anu Sithara Instagram – Santhosham ❤️ | Posted on 25/Feb/2023 10:28:21

Anu Sithara Instagram – Santhosham 🤗😄
Anu Sithara Instagram – ഒരു കളർഫുൾ ഫാമിലി ഫീൽഗുഡ് പടം

സന്തോഷം 😍

ഹോം എന്ന സിനിമക്ക് ശേഷം ഇത്രയധികം മനസ്സിൽ തട്ടിയ ഫീൽ ഗുഡ് സിനിമ മറ്റൊന്നുണ്ടാവില്ല.

അച്ഛനും അമ്മയും അവരുടെ രണ്ട് പെൺമക്കളും അവരുടെ അമ്മുമ്മയും വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം. അവരുടെ സന്തോഷങ്ങൾ തന്നെയാണ് ഈ സിനിമയുടെ കഥയും….
ഇന്നത്തെ സമൂഹം ആധുനികവത്കരിക്കുന്നതിനൊപ്പം ബന്ധങ്ങളുടെ വില മനസിലാക്കാത്തവരുടെ എണ്ണവും കൂടി വരികയാണല്ലോ.. അവരിൽ നിന്നൊക്കെ വ്യത്യസ്ഥമാണ് നമ്മുടെ കഥയിലെ കുടുംബം..
ഒരു അച്ഛനും അമ്മയും മക്കളോട് എങ്ങനെ ആയിരിക്കണമെന്ന് സിനിമ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.

അതിലുപരി സിനിമ പ്രാധാന്യം കൊടുത്തിരിക്കുന്നത് സഹോദരിമാർ തമ്മിലുള്ള  സ്നേഹത്തിനാണ്..അനു സിതാരയും അനിയത്തി ആയി അഭിനയിച്ച  ആ കുട്ടിയും എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.. 👌🏼

പ്രകടനത്തിൽ ഞെട്ടിച്ച മറ്റൊരാൾ ഷാജോൺ ആണ്. ക്ലൈമാക്സിനോട് അടുത്ത് ഇളയ മകളോട് ഷാജോൺ സംസാരിക്കുന്ന ഒരു രംഗമുണ്ട്. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.

ത്രില്ലറുകൾക്കും മാസ് പടങ്ങൾക്കുമിടയിൽ  ഇത്തരം മനസിനെ സപ്ർശിക്കുന്ന സിനിമകളും നമുക്ക് വേണം🥰

എല്ലാവരും കുടുംബമായി തന്നെ കാണണം..
‘സന്തോഷം’ നിങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

അർച്ചന സജീവ് നാഥ്‌. ✍️
https://www.instagram.com/p/CpC-ecTPFSQ/?igshid=OWEyOTRmYTI=

Check out the latest gallery of Anu Sithara