Home Actress Anu Sithara HD Photos and Wallpapers March 2023 Anu Sithara Instagram - ♥️♥️♥️🥰

Anu Sithara Instagram – ♥️♥️♥️🥰

Anu Sithara Instagram - ♥️♥️♥️🥰

Anu Sithara Instagram – ♥️♥️♥️🥰 | Posted on 28/Feb/2023 18:14:21

Anu Sithara Instagram – Santhosham
Anu Sithara Instagram – “സന്തോഷം “.. ഇത്രയേറെ  മനസു  നിറയെ  സന്തോഷം  നൽകിയ  സിനിമ  അനുഭവം  ഈ  അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല… രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ  ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ  ഞാൻ അനുഭവിച്ച  ആ  ഒരു വികാരം  പറഞ്ഞു  അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി  നിർമിച്ച കഥാപാത്രങ്ങളെ  കാണാനില്ല…. പകരം  എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ്  കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ  ആഗ്രഹിക്കുന്നില്ല പക്ഷെ  എല്ലാവരുടെയും സിനിമ ജീവിതത്തിലെ  ഏറ്റവും വലിയ  നന്മ  ആയിരിക്കും ഈ  ചിത്രം…. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ  കാലഘട്ടത്തിലെ  ഏറ്റവും മികച്ച  മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും “സന്തോഷം ” കാണണം… വളരെ  കുറഞ്ഞ  ആളുകൾ  ഉള്ള തിയേറ്ററിൽ സിനിമ  കണ്ടു നിറ  കണ്ണുകളോടെ  തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ  സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട  അപ്പച്ചനോട് ഞാൻ  ചോദിച്ചു എന്ത് നല്ല  സിനിമയാ  അല്ലെ എന്ന് അപ്പോൾ ആ  അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു  കൊച്ചേ ഞാൻ  കരഞ്ഞു  പോയി എന്ന്.. നിറ  കണ്ണുകളോടെ  ഞാൻ  മറുപടി  പറഞ്ഞു “ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് ” ചേട്ടൻ  മറുപടി ഒന്നും പറഞ്ഞില്ല  പകരം  ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ  കൈ  വെച്ച് പറഞ്ഞു “ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ  ഒരു യോഗം  വേണം  എന്ന് “… ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സിനിമ  കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ  പണം  തിരികെ  തരാൻ  ഞാൻ  തയ്യാറാണ്…. ഒരു പാട് ദിവസം  തീയേറ്ററുകളിൽ “സന്തോഷം “നിറയട്ടെ… ആശംസകൾ  സന്തോഷത്തിന്റെ  അണിയറ  ശില്പികൾക്ക്…

Check out the latest gallery of Anu Sithara