Sreeja Shyam

Sreeja Shyam Instagram – ആമക്കാവിലെ പൂരം അറിയിക്കാൻ വന്നതാണ് ലക്ഷ്മിചേച്ചി.
കുട്ടിക്കാലത്തെ ഓർമകളിലെ ഏറ്റവും തെളിച്ചമുള്ള കാഴ്ചയാണിത്. പൂരക്കാലം ആയെന്ന് ദേശക്കാരെ അറിയിക്കാനെത്തുന്ന വള്ളുവനാട്ടിലെ ആണ്ടിമാർ. അന്നൊക്കെ കൂടെ ഒരു കുട്ടിയും കാണും. നെറ്റിയിൽ ചന്ദനം വാരിപ്പൂശി കയ്യിൽ ഒരു തോർത്തുമായി ഈ പാട്ടിനൊപ്പിച്ച് അവർ ചുവടുവെയ്ക്കും. അമ്പലത്തിൽ പൂരത്തിന്റെ കൊടി കയറിയാൽ പിന്നെ ഓരോ വീട്ടിലും കയറിയിറങ്ങി പൂരം വന്നെന്ന് അറിയിക്കും, ആണ്ടികൾക്ക് കൈനിറയെ നെല്ലോ, പൈസയോ, ചിലപ്പോ വസ്ത്രങ്ങളോ ഒക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ചാണ് തിരിച്ചയക്കുക. എത്രയോ കാലത്തിനുശേഷം ആ പാട്ട് വീണ്ടും കേട്ടത് ഇന്നാണ്.
#folklore #traditional #myplace #myroots | Posted on 09/Mar/2024 14:49:41

Sreeja Shyam
Sreeja Shyam

Check out the latest gallery of Sreeja Shyam