Rachana Narayanankutty Instagram – അങ്ങനെ അവതാരം ഇക്കൊല്ലവും കണ്ടു. ഗോകുലാഷ്ടമിയുടെ ആരംഭം. കഴിഞ്ഞ ഒരു അയ്യായിരത്തി ചില്ലാനം വർഷങ്ങളായി നാടൊട്ടാകെ നടക്കുന്ന ഒരു പിറന്നാൾ ആഘോഷം. ഓരോ കൊല്ലവും ഞാൻ ഏറ്റവും സന്തോഷിക്കുന്ന ദിവസവും ഇത് തന്നെ. കണ്ണന്റെ പിറന്നാൾ.
നാട്ടിലെ ആനേടത്തപ്പൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരുന്നു ഇക്കൊല്ലവും ആഘോഷം!
കുളിയൊക്കെ കഴിഞ്ഞ്, പുത്തൻ ഉടുപ്പൊക്കെ ഇട്ട്, തുളസീമാലയൊക്കെ ചാർത്തി, വയറു നിറയെ വെണ്ണയും പലഹാരങ്ങളും കഴിച്ച്, ചന്തത്തിൽ ഇങ്ങനെ കള്ള ചിരിയോടെ നോക്കി നിൽക്കണ കണ്ണനെ എത്ര നേരം നോക്കി നിന്നു എന്നറിയില്ല! കണ്ണനുണ്ണി ജനിച്ച സന്തോഷത്തിന് അപ്പോം അടയും പായസോം തൃമധുരോം നിവേദ്യ ചോറും പഴങ്ങളും ഒക്കെ ഞങ്ങൾ നാട്ടുകാര് ഒന്നിച്ചു നിന്നു കഴിച്ചിട്ടാണ് അമ്പലം വിട്ടത്. കണ്ണന്ന് സുഖമായി ഉറങ്ങാൻ!
അടുത്ത പിറന്നാളിനായുള്ള കാത്തിരിപ്പോടെ.
രാധേ രാധേ. ..
സ്നേഹം
രചന | Posted on 27/Aug/2024 09:07:06



