Manju Pathrose Instagram – പൊന്മാൻ കണ്ടു… പൊന്നില്ലാത്ത പൊന്മാൻ…ഉറപ്പിച്ചുപറയാം ഇത് ജ്യോതിഷ് ശങ്കർ എന്ന ഡയറക്ടറിന്റെ സിനിമയാണ് …ഒരു ബേസിൽ സിനിമ.. കുറച്ചു ചിരിക്കാം എന്ന് കരുതി പോയതാണ്… പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പൊന്മാൻ ജീവിതം മെനയാൻ തുടങ്ങി… ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ആ സന്ദർഭങ്ങൾ പലതും relate ചെയ്യാൻ പറ്റി.. എല്ലാവരും മനോഹരമായി perform ചെയ്തിരിക്കുന്നു. സന്ധ്യ ചേച്ചി കുറെ കാലങ്ങൾക്ക് ശേഷമുള്ള ശക്തമായ കഥാപാത്രം… ബേസിൽ സ്ഥിരം രീതികൾ വരാതെ അജേഷ് P. P യെ പ്രേക്ഷകർക്ക് തന്നു.. അതുപോലെ തന്നെ മരിയാനോയും സ്റ്റെഫിഗ്രാഫും.. ആരെയും മാറ്റിനിർത്താനില്ല..വിവാഹപ്രയമായ മകനോ മകളോ ഉള്ളവർ കണ്ടിരിക്കേണ്ട സിനിമ.. സിനിമ കണ്ടു തീർത്തപ്പോൾ ഒരു dialogue മനസ്സിൽ തന്നെ തങ്ങി നിന്നു…. “പൊന്നില്ലാത്ത പെണ്ണിനാണ് ചന്തം..”♥️
@ponmanthemovie | Posted on 12/Feb/2025 14:35:25
Check out the latest gallery of Manju Pathrose



