Jewel Mary

Jewel Mary Instagram – അവന്റെ ലോകം ഞാൻ മാത്രം ആണെന്ന തിരിച്ചറിവാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഹങ്കാരവും ഏറ്റവും വലിയ വേദനയും .. കാലത്തു കണ്ണ് തുറക്കുമ്പോ മുതൽ എന്റെ കട്ടിലിന്റെ കീഴെ ഉറക്കം പിടിക്കുന്ന വരെ .. എന്നെ ചുറ്റി പറ്റി ആണ് ചെക്കന്റെ ജീവിതം .. എന്റെ കൂടെ ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം .. ഞാൻ പുറത്തു പോകുമ്പോളോ മറ്റോ ആശാന് മുള്ളാൻ മുട്ടിയാൽ .. ‘അമ്മ നടക്കുന്ന വഴിയിലോ പെരുമാറുന്ന ഇടങ്ങളിലോ വൃത്തികേടാക്കാതെ ഏതെങ്കിലും ഒരു മൂല കണ്ടുപിടിച്ചു കാര്യം സാധിക്കുക എന്നതാണ് അവന്റെ ലോജിക് ! പിന്നെ മൂത്ര ചൂരിന്റെ സ്രോതസ്സ് കണ്ടുപിടിക്കുക എന്ന കഠിനമായ ജോലി എന്റേത് ! .. വഴിലിറങ്ങുമ്പോ മാത്രം എന്നോട് ചെറിയ വാശി ഒക്കെ കാണിക്കും .. നോക്കി നില്കാലെ നാട് റോഡ് ലേക്ക് ഓടും വണ്ടി വരുമ്പോ അതിന്റെ മുന്നിലേക്കല്ല .. ഒപ്പോസിറ്റ് വശത്തേക്ക് നീങ്ങണം ന്നു ഞാൻ ഇവനെ എങ്ങനെ പറഞ്ഞു മനസിലാക്കണ .. ലീഷ് മ്മെ കെടന്നു ടാഗ് ഓഫ് വാർ ആണ് ! ഇരുണ്ട കാലങ്ങളിൽ .. മരിച്ചാലൊന്ന് പലപ്പോഴും ഓർകുമ്പോ ഇവന്റെ മുഖം ഓർമ്മ വരും .. ഞാൻ പോയ ഇവനെ ആര് നോക്കും .. ഇവന് വേണ്ടി ഞാൻ പലപ്പോഴും ജീവിതത്തെ ചൂസ് ചെയ്തു ! എനിക്ക് വേണ്ടി എന്റെ മാത്രം ഒരു ചക്കര കുട്ടൻ ! കുഞ്ഞു വാശികളും ഒരു കുന്നു സ്നേഹവുമായി ഹൈക്കു കുട്ടൻ !! #haiku #pug #dogmom #life #pet #pugsofinstagram #pugstagram #pugs #puglife | Posted on 21/Sep/2025 23:23:01

Jewel Mary
Jewel Mary

Check out the latest gallery of Jewel Mary