Jewel Mary Instagram – അസ്തമയ സുര്യനു മുൻപിൽ സിൽമാ നടിടെ ഗ്ലാമറിൽ നൊണകുഴി ഒക്കെ തെളിച്ചു ചിരിച്ചു നിൽക്കാനേ ഈ സുന്ദരി മണി ആണ് എന്റെ മമ്മീ . അറുപതുകളിൽ ഇത്രേം സുന്ദരിയായ മമ്മിക് പണ്ട് മുട്ട് വരെ മുടി ഉണ്ടായിരുന്നു . മൂക്കുത്തിയും . പെണ്ണ് കാണാൻ പോയപ്പോ തിരിഞ്ഞു നിന്ന മമ്മീടെ മുടിയുടെ അസാമാന്യമായ സൗന്ദര്യം കണ്ടു ആണ് അപ്പൻ വീണത് എന്നതാണ് ചരിത്രം ! അപ്പന്റെ താടിയും മമ്മയുടെ മുടിയും അവരെ പരസ്പരം പ്രണയിപ്പിച്ചു എന്ന് വേണം പറയാൻ ! മമ്മീടെ എല്ലാത്തിനോടും ഉള്ള പേടി എനിക്ക് കിട്ടിയില്ലെങ്കിലും .. സിനിമ പ്രാന്തും .. പലവിചാരങ്ങളും മറവിയും ഇച്ചിരെ ബോധ കുറവും കൃത്യമായി എനിക്ക് കിട്ടിയിട്ടുണ്ട് .. പണ്ട് .. പണ്ട് പണ്ട് ഞാൻ ഒരു 4 വയസുകാരി ജൂകുട്ടി .. ഈ മുട്ട് വരെ മുടിയുള്ള റോസ്മേരി ഒരു കുഞ്ഞു കുടുസ്സു അടുക്കളയിൽ കഷ്ട പെട്ട് പാത്രം കഴുകുന്ന നേരം … “ അയ്യോ “ എന്നൊരു നിലവിളിയോടെ ഞെട്ടി തിരിഞ്ഞു വേദന കൊണ്ട് പുളഞ്ഞു ! ഞണ്ടു ഇറുക്കണ പോലെ കുഞ്ഞു പുഴുപ്പല് കൊണ്ട് കടിചു തൂങ്ങി കിടക്കുകയാണ് അമ്മയുടെ പിന്നാമ്പുറത് ഈ എളിയ കുരിപ്പ് !!! ഇത് നേരായിട്ടും പലതവണ നടന്ന സംഭവമാണ് ആസ്ഥാനത്തു കടിക്കുക എന്നത് ഞാൻ ഒരു കുട്ടിത്തേവാങ്ക് പരുവത്തിൽ ഉള്ളപ്പോൾ മുതൽ ഉള്ള ദുശീലമാണ് ! ചൂല് , ബെൽറ്റ് , ചൂരൽവടി, കൈപ്രയോഗം , മുതലായ പല പ്രതിരോധങ്ങളും പരീക്ഷിച്ചെങ്കിലും എന്തോ തലത്തിരിവ് പോലെ ഞാൻ അങ്ങനെ വളഞ്ഞു കുരുത്തംകെട്ട് വളർന്നു ! അപ്പൊ പറഞ്ഞു വന്നത് എന്റെ സകല കടിയും , കരച്ചിലും , എന്നെ കുറിച്ച നാട്ടിലുള്ള മഹാന്മാരുടെയും മഹതികളുടെയും പരാതികളും മാനേജ് ചെയ്ത ഇവിടെ വരെ എത്തിച്ച മൂന്ന് മക്കളുടെ അമ്മയായ ഞങ്ങളുടെ സുന്ദരി മമ്മി ! – മേഴ്‌സി എന്ന റോസ് മേരീ | Posted on 04/Oct/2025 21:38:09
Check out the latest gallery of Jewel Mary



