Sneha Sreekumar

Sneha Sreekumar Instagram – Happy Republic Day 🥰
ഈ ദിവസത്തെ എനിക്ക് ഓർക്കാൻ കഴിയുന്നത് രഞ്ജിത്തേട്ടനെ നഷ്ട്ടപ്പെട്ട ദിവസമായാണ്, വലിയ ഒരു അപകടത്തിന്റെ ഞെട്ടൽ ആയാണ്. രഞ്ജിത് എളമക്കര എന്ന കഥകളിക്കാരനെ നഷ്ടപെട്ടത് Jan26നു ഛായമുഖി നാടകം കഴിഞ്ഞു വരുമ്പോളുണ്ടായ അപകടത്തിലാണ്.ധർമ്മപുരിയിൽ ബസ് മറിഞ്ഞതും, എത്രയോ സമയം ചോരയിൽ കുളിച്ചു കിടന്നതും, അതിനിടയിൽ ആരോ പറഞ്ഞു രഞ്ജിത് വിളിച്ചിട്ട് അനങ്ങുന്നില്ല… ഒച്ചത്തിൽ മൻസൂറേട്ടൻ കരഞ്ഞു കാലു ഊരിപോയപോലെ എന്ന്… പിന്നീട് മൻസൂർട്ടനെയും നഷ്ട്ടപ്പെട്ടു.. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന അപകടത്തിന്റെ ഓർമ്മകൾ ഇന്നും മരിക്കാതെയുണ്ട് 🥹..ജീവിതത്തിന്റെ ഓരോ നിമിഷത്തിനും എത്ര വിലയുണ്ടെന്നു തിരിച്ചറിഞ്ഞ ദിവസങ്ങൾ, പറ്റുമ്പോഴൊക്കെ ചിരിക്കണം എന്ന് പഠിപ്പിച്ച ദിവസങ്ങൾ…. ഇനിയും ചിരിച്ചുകൊണ്ട് മുന്നോട്ട് 🥰
#Marimayam #mandothari #chayamukhiaccident #chayamukhi | Posted on 26/Jan/2026 10:54:37

Sneha Sreekumar
Sneha Sreekumar

Check out the latest gallery of Sneha Sreekumar