Jewel Mary

Jewel Mary Instagram – ബ്രസ്റ്റ് ക്യാൻസർ അവബോധ മാസാചരണത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് “പ്രതീക്ഷ” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഒക്ടോബർ 10 ന് വൈകുന്നേരം 3:30 ന് നടന്ന പരിപാടിയിൽ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ബോബൻ തോമസ് സ്വാഗത പ്രസംഗം നടത്തി. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷനായ ചടങ്ങിൽ നടിയും ടെലിവിഷൻ അവതാരകയുമായ ശ്രീമതി ജുവൽ മേരി മുഖ്യാതിഥിയായിരുന്നു. തൈറോയിഡ് കാൻസർ മഹാരോഗത്തെ അതിജീവിച്ച ജുവൽ മേരി തന്റെ അനുഭവങ്ങളും അതിജീവന ഓർമ്മകളും സദസ്സുമായി പങ്കുവെച്ചു.

നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു പരിപാടിക്ക് ആശംസകളും, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം നന്ദിയും അറിയിച്ചു. കൂടാതെ അധ്യാപകർക്കായുള്ള പ്രത്യേക പാക്കേജ് ‘പിങ്ക് ടീച്ചേർസ്’ ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്തു. മൊബൈൽ മാമ്മോഗ്രാം യൂണിറ്റിലൂടെ സൗജന്യമായി 500 മാമ്മോഗ്രാം സ്ക്രീനിംഗ് ടെസ്റ്റ് ഒരു വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ചതിൻ്റെ ആഘോഷവും പ്രസ്തുത ചടങ്ങിൽ നടത്തി. കാൻസറിനെ അതിജീവിച്ചവർക്കും, അതിനെതിരെ പോരാടുന്നവർക്കും പ്രത്യാശ നൽകുന്നതായിരുന്നു ഈ കൂട്ടായ്മയെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ & സി.ഇ.ഒ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷകാലയളവിൽ കാരിത്താസിനോടു ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനു പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.

#BreastCancerAwarenessMonth #pinkoctober #PinkMonth #breastcancer #OncologyCare #CaritasHospital #kottayam #kerala | Posted on 10/Oct/2025 18:55:54

Jewel Mary
Jewel Mary

Check out the latest gallery of Jewel Mary