Jewel Mary Instagram – ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ഒരു സങ്കൽപം ഉണ്ടായിരുന്നു … ഊഞ്ഞാലാടുന്ന ഒരു യക്ഷി ! എല്ലാരും യക്ഷികഥകളെ പേടിച്ചപ്പോ എനിക്ക് ആ യക്ഷി പെണ്ണ് ഒരു കൂട്ടായിരുന്നു ! ഞാൻ വെറുതെ ജനാലക്കൽ നിന്ന് പുറത്തേക്ക് നോക്കി സങ്കല്പിക്കും നിലവത്തു ചില്ലകൾ വിരിച്ചു നിൽക്കുന്ന വാക മരത്തിന്റെ കൊമ്പിൽ നിന്നും നീളത്തിൽ താണിറങ്ങുന്ന ഒരു ഊഞ്ഞാൽ അതിൽ ഇരുന്നു ആടുന്ന എന്നെ വിളിക്കുന്ന മുടിയഴിച്ചിട്ട സുന്ദരിയായ യക്ഷി … ജാനകിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ പോലെ … പഠിച്ചു മടുക്കുമ്പൊ എന്നോട് കൊച്ചുവർത്തമാനം പറയാൻ വരുന്ന … കണ്ണാടിയിൽ നോക്കുമ്പോ പിന്നിൽ വന്നു നിൽക്കുന്ന … തന്നെ നടക്കുമ്പോൾ കൂട്ടുവരുന്ന .. എനിക്ക് ഇഷ്ടമല്ലാത്തവർക് ഒക്കെ പനീം ജലദോഷോം ഒക്കെ കൊടുക്കുന്ന … ഒരു ചേച്ചി പെണ്ണ് ! എന്റെ സങ്കല്പങ്ങളിലെ യക്ഷിക്കു എന്റെ തന്നെ മുഖച്ഛായ വരുന്ന പോലെ … പയ്യെ പയ്യെ ഞാൻ ആ ഊഞ്ഞാലുടന്ന ഓർമയിലേക്ക് ലയിക്കുന്ന പോലെ .. എന്റെ ചിരിക്കൊക്കെ ഒരു പ്രദ്ധ്വനി പോലെ … പേടിക്കണ്ടാ നിങ്ങളുടെ ശത്രുക്കൾക്കും പനീം ജലദോഷോം കൊടുക്കാൻ പാകത്തിനുള്ള ഒരു കുഞ്ഞി യക്ഷിയാണ് ! ഒരു ചേച്ചി പെണ്ണ് ♥️🍃🦋 | Posted on 08/Jan/2026 22:17:33
Check out the latest gallery of Jewel Mary



