Jewel Mary

Jewel Mary Instagram – ന്യൂ ഇയർ ഘോഷിക്കാൻ വന്നതാ പെണ്ണ് ! ഇന്നലെ രാത്രി ഞാൻ അവളെ നഗരം ചുറ്റാൻ കൊണ്ട് പോയി … വണ്ടിയുടെ ചില്ലു താഴ്ത്തി കാണുവരോട് ഒക്കെ ഉറക്കെ ഉറക്കെ ഹാപ്പി ന്യുയിയർ എന്ന് കൂവാൻ പറഞ്ഞു ! നട്ടപ്പാതിരയ്ക് വർഷാരംഭത്തിൽ നഗരമധ്യത്തിൽ കൂവി നടക്കാൻ ഞാൻ അവൾക്കു കൂട്ടു പോയി ! ഒരു പൊട്ടിച്ചിരി പോലെ സുന്ദരമായ സ്വാതന്ത്ര്യ പ്രഖ്യാപനം !
എൻറെ കസിൻ ആണേലും ചെറുപ്പം മുതൽ നല്ല കട്ട ഫ്രെണ്ട്സ് ! ആശാട്ടിക് രാവിലെ ഒരു പൂതി എന്നെ നല്ല പോസിറ്റിവിറ്റി ഉള്ള ഒരു സ്ഥലത്തേക്കു കൊണ്ട് പോകാമോ എന്നു ! ഇങ്ങനെ വളർന്നതും വളഞ്ഞും ചുറ്റിപിണഞ്ഞും ഒരു കാവിന്റെ കൈ വഴി പോലെ ഒരു കൊച്ചു വഴി ഇൻഡ് ഇവിടെ ! നേരെ അങ്ങോട്ട് കൊണ്ട് പോയി .. ഊഞ്ഞാല് പോലെ തൂങ്ങി കിടക്കുന്ന വള്ളി കാട്ടി ഞാൻ അവളോട് പറഞ്ഞു .. രാത്രി യക്ഷിയമ്മ ഇവിടെ ഊഞ്ഞാലാടും .. ചുറ്റി പിണഞ്ഞ വള്ളികൾ യക്ഷിയുടെ മുടിയാണെന്നും .. ഏറ്റോം മോളിൽ വിരിഞ്ഞു നിൽക്കാനേ അരി പൂക്കൾ മുടിയിൽ ചൂടിയിരിക്കുകയാണെന്നും ഞാൻ അവളോട് പറഞ്ഞു …
എന്റെ വട്ടൊക്കെ കുഞ്ഞിലേ കണ്ടു നല്ല ശീലം ഉള്ളോണ്ട് വല്യ അത്ഭുതം ഒന്നും ഇല്ല .. ഇതൊക്കെ കഴിഞ്ഞ കാപ്പി കുടിക്കാൻ പോയിടത് ഒരു സുന്ദരി കുട്ടി എന്നോട് പറയുവാ
“ ചേച്ചിക് നല്ല മുല്ലപ്പൂവിന്റെ മണംന്നു “
എന്നാലും എത്ര കുപ്പി പെർഫ്യൂമുകളിൽ നിന്നും ഇന്ന് യക്ഷി ചൂര് പോലെ മുല്ലപ്പൂ മണമുള്ളത് തന്നെ കയ്യിൽ വന്നു ! കാവിന്റെ കൈവഴിയിൽ കുഞ്ഞികാവെന്നു ഉള്ള വിളി കാതോർത്തു ഞാൻ നില്പുണ്ട് കേട്ടോ …. @neenu.love.art | Posted on 01/Jan/2026 11:11:49

Jewel Mary
Jewel Mary

Check out the latest gallery of Jewel Mary