വൈക്കം ശിവക്ഷേത്രം 🙏
👗@srishti_tripunitura
#sivatemple #vaikkamtemple #happylife #reelsinstagram😍 #reelsuploaded #reelsinstagram #reelsinsta #reelsupload #reelsviral #reelsvideo #reelsindia
ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു… രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്… ❤❤
ഇന്നലെ രാവിലെ സിനിമയിൽ അഭിനയിച്ച ആളാണ്, ഇന്നില്ല…. എപ്പഴും പറയുമായിരുന്നു മരിക്കുവാണെങ്കിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണമെന്ന്, അങ്ങിനെ തന്നെയായി.. ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയിൽ ശ്രീ ടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു… ഭക്ഷണത്തിനുള്ള ബ്രേക്ക് കഴിഞ്ഞു വീണ്ടും ഇക്കയുടെ സീൻ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല 😌 എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11മണിവരെ ഇക്കയുടെ അടുത്ത് നിൽക്കുമ്പോൾ ഞങ്ങൾ പറയുവായിരുന്നു ചിലപ്പോൾ അഭിനയിക്കാൻ ഇപ്പൊ എണീറ്റുവരുമെന്ന്..ഇടയ്ക്കു മറിമായം ഷൂട്ടിനിടയിൽ ഉറങ്ങും, സീൻ ആവുമ്പോൾ എണീറ്റ് വന്നു അഭിനയിക്കും…ഇന്നലെ പക്ഷെ എണീറ്റില്ല…മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതൽ കൂടെയുണ്ട്. ഈ 11വർഷവും കൂടെ നിൽക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങൾ ഉള്ള മനുഷ്യൻ ആയിരുന്നു. ഗായകൻ, മാജിഷ്യൻ, ഡാൻസർ, ആക്ടർ അങ്ങിനെ എല്ലാം ആയിരുന്നു.പഴയ അനുഭവകഥകൾ ഈ 11വർഷം പറഞ്ഞിട്ടും തീർന്നിട്ടില്ല, ഇനിയും ഉണ്ട് പറയാൻ ബാക്കിവച്ചത്..എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു,ഇന്നലെ ഞങ്ങൾ അതിനു ശ്രമിക്കുവായിരുന്നു…. 😌ഞങ്ങൾക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്……
#marimayam #khalid
മാറിമായത്തെ സ്നേഹിച്ചു കൂടെനിൽക്കുന്ന എല്ലാവർക്കും നന്ദി ❤❤❤
#marimayam #marimayamactors #mazhavilmanorama #mandothari
ഇത്രയും നന്നായി ഞങ്ങളുടെ ഫാമിലി ഫോട്ടോ ചെയ്തു തന്ന @thapasya_arts ന് ഒരുപാട് നന്ദി. അച്ഛനെ എന്നും ഞങ്ങൾക്ക് മിസ്സ് ചെയ്യും. ഞങ്ങളുടെ കല്യാണ ഫോട്ടോയിൽ അച്ഛന്റെ കുറവ് വലുതായിരുന്നു. അങ്ങിനെ ആണ്@thapasya_arts നോട് ഒരു ഫോട്ടോ ചെയ്തു തരാൻ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നു. പിന്നെ കല്യാണത്തിന് ഇല്ലാതിരുന്ന എന്റെ ഓസ്കാറിനേം ഇതിൽ കൂട്ടിയിട്ടുണ്ട്.
@__a_c_h_u__2005 @thapasya_arts @oscarbeagle1
#picsart #family #achan
ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചു. യോഗ ഉപജ്ഞാതാവ് ആദിയോഗി ശിവന്റേതാണ് ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന 112.4 അടി ഉയരമുള്ള പ്രതിമ.
@isha.foundation
👗 @srishti_tripunitura
#sadguru #yoga #isha #ishayoga #sadguruquotes #coiambatore Isha Foundation
❤❤❤ ✈️✈️ to kochi
#travel #kochi #happyday Rajiv Gandhi International Airport – Hyderabad
Dream come true moment ❤with Linguswami sir 😍
ഇന്ന് രാവിലെ ഹൈദ്രബാദ് എയർപോർട്ടിൽ എത്തിയപ്പോൾ ലോട്ടറി അടിച്ചപോലെ ശ്രീ പറഞ്ഞു ഡയറക്ടർ സാർ നേരെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു,നമുക്ക് ആദ്യം അങ്ങോട്ട് പോകാമെന്നു.അവിടെ എത്തുംവരെ അദ്ദേഹം ചെയ്ത സിനിമകൾ ആയിരുന്നു മനസ്സിൽ, പയ്യ, റൺ, സണ്ടക്കോഴി,വേട്ട അങ്ങിനെ കുറെ ഹിറ്റ് സിനിമകൾ…. അത്രേം വലിയ ഒരു ഡയറക്ടർ എങ്ങിനെ ആയിരിക്കും എന്ന് ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് രാവിലത്തെ ഭക്ഷണമൊക്കെ തന്നു, ഏറ്റവും സ്നേഹത്തോടെ സംസാരിച്ചു. The Warrior ന്റെ റിലീസ്സുമായി ബന്ധപ്പെട്ടു തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളോട് വലിയ സ്നേഹത്തോടെ സംസാരിക്കാനും സമയം കണ്ടെത്തി. ശ്രീ നന്നായി അഭിനയിച്ചുട്ടുണ്ട്, ഇന്ന് സിനിമ കാണുമ്പോൾ സന്തോഷം ആകുമെന്ന് എന്നോട് പറയുന്ന കൂട്ടത്തിൽ, തമിഴിൽ ശ്രീക്കു വേണ്ടി ഡബ്ബിങ് ചെയ്തത് സാർ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു 😍ലിങ്കുസ്വാമിയുടെ സിനിമയിൽ അഭിനയിക്കുക ഭാഗ്യം, അതിന്റെ കൂടെ ശ്രീക്കു അദ്ദേഹം തന്നെ ശബ്ദം കൊടുത്തു എന്ന് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤ The Warrior ഇവിടെ നല്ല വിജയം ആണെന്നതും അടുത്ത സന്തോഷം.
#TheWarriorr #telugumovie #thewarriors #ramputhineni #aadhi #linguswami
ഇന്ന് മറിമായം ഷൂട്ട് തുടങ്ങി…10പേരിൽ നിന്നും ഒരാൾ പോയി ഞങ്ങൾ 9പേരായി.. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിയുന്നത്, ജീവിതം അങ്ങിനെയൊക്കെ ആണല്ലോ. എന്നും ആദ്യം വന്നു സുമേഷേട്ടൻ ഇരിക്കുന്നതും, അദ്ദേഹത്തിന്റെ ഷർട്ട് വയ്ക്കുന്ന സ്ഥലവും എല്ലാം കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം… ഇന്ന് എല്ലാവർക്കും വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു.. ഞങ്ങളിൽ ഒരാൾ ഇല്ലാതെ ഷൂട്ട് തുടങ്ങി… Show must go on എന്ന് പറയുംപോലെ ജീവിതം ഇങ്ങനെ മുന്നോട്ടു പോയല്ലേ പറ്റു. അതിനിടയിൽ ഇങ്ങനെ നികത്താനാവാത്ത നഷ്ടങ്ങളും സംഭവിക്കുന്നു 😌😌…
Miss you Khalidikka….
#khalidikka #marimayam #marimayamactors #khalid #sumeshettan😍
ശ്രീയുടെ ആദ്യ തെലുഗു മൂവി ഇന്ന് റിലീസ് ആണ്. ലിങ്കുസ്വാമിയേ പോലെ ഒരു ഡയറക്ടർ ന്റെ കൂടെ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഭാഗ്യം ആണ്.. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു The Warrior ന്റെ വിജയത്തിനായി.. ❤ @s.psreekumar
#bulletsong #warrior